എം. പത്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചരിത്ര സിനിമ “മാമാങ്കത്തിന്റെ ഹിന്ദി ടീസറിന് ലഭിക്കുന്നത് മികച്ച പ്രതികരണം. സെപ്തംബര്‍ 28-ന് പുറത്തിറങ്ങിയ മലയാളം ടീസറിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളാണ് നിര്‍മാതാക്കളായ കാവ്യ ഫിലിം കമ്പനി യൂട്യൂബില്‍ പുറത്തിറക്കിയത്. ഇതിനു പിന്നാലെ “മമ്മൂട്ടി മാമാങ്കം ടീസര്‍” ഇന്ത്യന്‍ ട്വിറ്ററില്‍ തരംഗമായി ആദ്യ മൂന്നില്‍ ഇടംപിടിച്ചു,
Mammootty… Teaser of the much-awaited period drama #Mamangam [#Hindi]… Directed by M Padmakumar… Produced by Venu Kunnappilly… 21 Nov 2019 release. #MamangamTeaser pic.twitter.com/utg21zaKgy
— taran adarsh (@taran_adarsh) October 4, 2019
ഉണ്ണി മുകുന്ദന്‍, ബാലാരം അച്യുതന്‍, മമ്മൂട്ടി എന്നിവരാണ് ടീസറിലുള്ളപ്രധാനതാരങ്ങള്‍. പോസിറ്റീവ് ആയ പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്. നവംബര്‍ 21-ന് ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം മറ്റൊരു “ബാഹുബലി” ആകുമെന്ന പ്രതീക്ഷയാണ് പലരും പങ്കുവെക്കുന്നത്.
https://twitter.com/ckguju1/status/1180106841143029761
Read more
മലയാളത്തിലെ ഏറ്റവുമുയര്‍ന്ന ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. മലയാളം ടീസര്‍ 26 ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയൊരുക്കിയ ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, പ്രാചി തഹ്ലാന്‍ തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. പ്രവാസി വ്യവസായി വേണു കുന്നപ്പള്ളി നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് എം. ജയചന്ദ്രനാണ്. കണ്ണൂര്‍, ഒറ്റപ്പാലം, കൊച്ചി, എറണാകുളം, വാഗമണ്‍ എന്നിവടങ്ങളിലാണ് ചിത്രീകരിച്ചത്.