ഹിന്ദിയിലും തമിഴിലും തെലുങ്കിലും 'മാമാങ്കം' ടീസര്‍; ട്വിറ്ററില്‍ അലയടിച്ച് മമ്മൂട്ടി തരംഗം

എം. പത്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചരിത്ര സിനിമ “മാമാങ്കത്തിന്റെ ഹിന്ദി ടീസറിന് ലഭിക്കുന്നത് മികച്ച പ്രതികരണം. സെപ്തംബര്‍ 28-ന് പുറത്തിറങ്ങിയ മലയാളം ടീസറിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളാണ് നിര്‍മാതാക്കളായ കാവ്യ ഫിലിം കമ്പനി യൂട്യൂബില്‍ പുറത്തിറക്കിയത്. ഇതിനു പിന്നാലെ “മമ്മൂട്ടി മാമാങ്കം ടീസര്‍” ഇന്ത്യന്‍ ട്വിറ്ററില്‍ തരംഗമായി ആദ്യ മൂന്നില്‍ ഇടംപിടിച്ചു,

ഉണ്ണി മുകുന്ദന്‍, ബാലാരം അച്യുതന്‍, മമ്മൂട്ടി എന്നിവരാണ് ടീസറിലുള്ളപ്രധാനതാരങ്ങള്‍. പോസിറ്റീവ് ആയ പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്. നവംബര്‍ 21-ന് ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം മറ്റൊരു “ബാഹുബലി” ആകുമെന്ന പ്രതീക്ഷയാണ് പലരും പങ്കുവെക്കുന്നത്.

https://twitter.com/ckguju1/status/1180106841143029761

മലയാളത്തിലെ ഏറ്റവുമുയര്‍ന്ന ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. മലയാളം ടീസര്‍ 26 ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയൊരുക്കിയ ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, പ്രാചി തഹ്ലാന്‍ തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. പ്രവാസി വ്യവസായി വേണു കുന്നപ്പള്ളി നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് എം. ജയചന്ദ്രനാണ്. കണ്ണൂര്‍, ഒറ്റപ്പാലം, കൊച്ചി, എറണാകുളം, വാഗമണ്‍ എന്നിവടങ്ങളിലാണ് ചിത്രീകരിച്ചത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം