ചൈനീസ് റിലീസിന് തയ്യാറെടുത്ത് മാമാങ്കം; ഓഫര്‍ ചെയ്തിരിക്കുന്നത് വമ്പന്‍ തുക

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായെത്തിയ മാമാങ്കം ഇപ്പോള്‍ മികച്ച തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. മമ്മൂട്ടി തന്റെ അഭിനയ മികവ് കാഴ്ചവച്ച ഈ ചിത്രം സംവിധാനം ചെയ്തത് എം പദ്മകുമാറും നിര്‍മ്മിച്ചത് കാവ്യാ ഫിലിമ്‌സിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയും ആണ്.

മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ഈ ചിത്രം അധികം വൈകാതെ ചൈനയിലും റിലീസ് ചെയ്യും എന്നാണ് ഇന്ന് നടത്തിയ പത്ര സമ്മേളനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹോങ്കോങ്ങില്‍ നിന്നുള്ള പന്ത്രണ്ടു പേരുള്ള സംഘം ഈ ചിത്രം കണ്ടു എന്നും അവര്‍ക്കു മാമാങ്കം ഒരുപാട് ഇഷ്ട്ടപെട്ടു എന്നും ചിത്രത്തിന്റെ മുടക്കു മുതലിനേക്കാള്‍ വലിയ തുക ആണ് അവര്‍ ഇതിന്റെ ചൈന റിലീസ് റൈറ്റ്‌സ് ആയി ഓഫര്‍ ചെയ്തിരിക്കുന്നത് എന്നും സംവിധായകന്‍ പദ്മകുമാര്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ അറിയിച്ചു.

ഉണ്ണി മുകുന്ദന്‍, പ്രാചി ടെഹ്ലന്‍, അനു സിതാര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, ഇനിയ, കനിഹ, മണിക്കുട്ടന്‍, ജയന്‍ ചേര്‍ത്തല, കവിയൂര്‍ പൊന്നമ്മ, സുരേഷ് കൃഷ്ണ എന്നിങ്ങനെ വലിയ ഒരു താരനിര അണിനിരന്ന ഈ ചിത്രം നാല്‍പ്പതില്‍ അധികം രാജ്യങ്ങളില്‍ ആണ് റിലീസ് ചെയ്തത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം