ഹണി റോസ് ഒക്കെ ഔട്ട്, അടിച്ച് കേറി വന്ന് മമിത; പൊതിഞ്ഞ് ആയിരകണക്കിന് ആരാധകര്‍

ചെന്നൈയില്‍ ഉദ്ഘാടനത്തിനെത്തിയ നടി മമിത ബൈജുവിനെ പൊതിഞ്ഞ് ആരാധകര്‍. ‘പ്രേമലു’ എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് മമിത ബൈജു. പ്രേമലു തമിഴിലും തെലുങ്കിലുമെല്ലാം ഹിറ്റ് ആയതോടെ നടിക്ക് ഫാന്‍സ് അസോസിയേഷന്‍ വരെ ആരംഭിച്ചിട്ടുണ്ട്.

ചെന്നൈയില്‍ ഉദ്ഘാടനത്തിനെത്തിയ മമിതയെ ആരാധകര്‍ വളയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെന്നൈയിലെ ഒരു മാളിലാണ് ഉദ്ഘാടനത്തിനായി മമിത എത്തിയത്. കാലുകുത്താന്‍ പോലും സാധിക്കാത്തത്ര തിരക്കിനിടയില്‍ നില്‍ക്കുന്ന മമിതയുടെ ചിത്രങ്ങള്‍ വൈറലാണിപ്പോള്‍.

അതിരു കടന്ന ആരാധനയില്‍ മുന്നോട്ട് നടക്കാന്‍ കഴിയാതെ മമിത പരിഭ്രമിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരും ചേര്‍ന്ന് ഏറെ നേരം പണിപ്പെട്ട് ആരാധകരെ നിയന്ത്രിച്ചതിന് ശേഷമാണ് താരത്തിന് മടങ്ങി പോകാന്‍ കഴിഞ്ഞത്.

പ്രേമലുവില്‍ മാത്രമല്ല, തമിഴ് സംവിധായകന്‍ ജി വി പ്രകാശിന്റെ ‘റിബല്‍’ എന്ന ചിത്രത്തിലൂടെ മമിത തമിഴില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍ ഈ ചിത്രം വന്‍ ഫ്‌ളോപ്പ് ആയി മാറിയിരുന്നു. 2017ല്‍ സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് മമിത ബൈജു സിനിമയില്‍ എത്തിയത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി