മാര്‍ഗഴിയേ മല്ലികയേ.. താളത്തില്‍ ആടി മമ്മൂട്ടി, അബു സലിമിനെയും അഗസ്റ്റിനെയും ചിരിപ്പിച്ച് ഡാന്‍സ്, വീഡിയോ വൈറല്‍

മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഒരു അപൂര്‍വ്വ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മമ്മൂട്ടി ഡബിള്‍ റോളില്‍ അഭിനയിച്ച ഐവി ശശി ചിത്രം ‘ബല്‍റാം v/s താരാദാസി’ന്റെ ലൊക്കേഷനില്‍ നിന്നുള്ള പഴയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പൊലീസ് വേഷത്തില്‍ മമ്മൂട്ടി ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. അബു സലിമിനോടും അഗസ്റ്റിനോടും തമാശകള്‍ പറഞ്ഞ്, അവര്‍ക്ക് മുന്നില്‍ ഡാന്‍സ് കളിക്കുന്ന മമ്മൂട്ടിയെയാണ് വീഡിയോയില്‍ കാണാനാവുക. മമ്മൂട്ടിയുടെ ഡാന്‍സ് കണ്ട് ഇരുവരും ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

മമ്മൂട്ടിയുടെ ഫാന്‍ പേജിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്. നിരവധി കമന്റുകളും വീഡിയോക്ക് താഴെ എത്തുന്നുണ്ട്. 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബല്‍റാം vs താരദാസ്. ലിബര്‍ട്ടി ബഷീര്‍, എം.കെ നാസര്‍, ഐ.വി ശശി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം അന്ന് ഫ്‌ളോപ്പ് ആയിരുന്നു.

അതേസമയം, ‘ടര്‍ബോ’ ആണ് മമ്മൂട്ടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 70 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 75 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്