വില്ലത്തരം പതിവാക്കി മമ്മൂട്ടി, ഒപ്പം വിനായകനും; പുതിയ ചിത്രം വരുന്നു, അപ്‌ഡേറ്റ് എത്തി

വീണ്ടും വില്ലന്‍ കഥാപാത്രമാകാന്‍ ഒരുങ്ങി മമ്മൂട്ടി. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. നടന്‍ വിനായകനും ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മമ്മൂട്ടിക്കൊപ്പം തന്നെ നില്‍ക്കുന്ന വേഷത്തിലാകും വിനായകനും എത്തുക. ‘കുറുപ്പ്’ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ സഹരചയിതാവ് കൂടിയായ ജിതിന്‍ കെ. ജോസിന്റെ സംവിധാനസംരംഭം മമ്മൂട്ടിയുടെ സ്വന്തം ബാനറായ മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്.

പൃഥ്വിരാജ്, ജോജു ജോര്‍ജ് എന്നിവരെ പരിഗണിച്ച വേഷത്തിലേക്കാണ് ഇപ്പോള്‍ വിനായകന്‍ എത്തുന്നത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ നാഗര്‍കോവിലില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ സെറ്റില്‍ രണ്ടാഴ്ച്ചയ്ക്ക് ശേഷം മമ്മൂട്ടി ജോയിന്‍ ചെയ്യും.

കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ സംവിധായകനായ റോബി വര്‍ഗീസ് രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് സുഷിന്‍ ശ്യാം ആകും സംഗീതം ഒരുക്കുക. ഭ്രമയുഗം, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന മ്മൂട്ടിയുടെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാകും പുതിയ ചിത്രത്തിലേത്.

അതേസമയം, ഈ ചിത്രത്തില്‍ മമ്മൂട്ടി പൊലീസ് വേഷത്തിലെത്തും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഗൗതം വാസുദേവ് മേനോന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരും ചിത്രത്തില്‍ വേഷമിടും എന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ