ഹെവി മാസ് ലുക്കില്‍ 'അമീര്‍'; സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി ആരാധകര്‍

മമ്മൂട്ടി ചിത്രം അമീര്‍ പ്രഖ്യാപിച്ചതുമുതല്‍ ഏറെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് ആരാധകര്‍. ചിത്രത്തില്‍ അധോലോക നായകനായാണ് മമ്മൂട്ടി എത്തുക എന്ന സൂചനവെച്ച് സ്വപ്‌നങ്ങള്‍ മെനയുകയാണ് ആരാധകര്‍. അത്തരത്തിലൊരു ആരാധക സൃഷ്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അമീറിലെ മമ്മൂട്ടിക്ക് ഒരു ആരാധകന്‍ ഭാവന ചെയ്ത ലുക്കിന്റെ സ്‌കെച്ചാണ് വൈറലായിരിക്കുന്നത്.

ആരാധകന്റെ ഭാവനയില്‍ വിരിഞ്ഞ മമ്മൂക്കയുടെ “അമീര്‍” കൈയില്‍ ഗണ്ണുമായി ഹെവിമാസ് ഗെറ്റപ്പിലാണ്. കഥാപാത്രത്തിന് അനുസരിച്ച് തന്റെ രൂപത്തിലും ഭാവങ്ങളിലും മാറ്റം വരുത്തുന്ന മമ്മൂക്കയുടെ ശൈലി എക്കാലവും വന്‍ വിജയമായതിനാല്‍, ഈ ലുക്കില്‍ മമ്മൂട്ടി എത്തിയാല്‍ സംഭവം കലക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. നാളെ മമ്മൂട്ടിയുടെ ജന്മദിനമായതിനാല്‍ ചിത്രം ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.

Image may contain: 1 person, beard and text

Image may contain: 1 person

Read more

മമ്മൂട്ടിയെ നായകനാക്കി വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “അമീര്‍”. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഹനീഫ് അദേനി ആണ്. ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങക്ക് ശേഷം ഹനീഫ് അദേനിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രംകൂടിയാണ് അമീര്‍. 25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ദുബായിലാകും പൂര്‍ണമായി ചിത്രീകരിക്കുക. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം. ഇച്ചായീസ് പ്രൊഡക്ഷന്‍സും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മാണം.