മലയാള സിനിമാപ്രേമികളുടെ ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്‍പും പല അഭിമുഖങ്ങളിലും ഇരുവരും ഉത്തരം നല്‍കിയിട്ടുണ്ട്. അത് സമയമാകുമ്പോള്‍ സംഭവിക്കുന്നെങ്കില്‍ സംഭവിക്കട്ടെ എന്ന തരത്തിലായിരുന്നു ഇരുവരുടെയും മറുപടികള്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മയില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും ഒന്നിച്ചുള്ള സിനിമ ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
മമ്മൂട്ടി ഫാന്‍സ് ഇന്റര്‍ നാഷണല്‍ എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് പ്രചരിക്കുന്നത്. ലാല്‍ സലാം എന്ന ഫേസ്ബുക്ക് യൂസറാണ് ഇക്കാര്യം ഷെയര്‍ ചെയ്തിരിക്കുന്നത്.
ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും ചിത്രം നിര്‍മ്മിക്കുന്നതും വൈശാഖ് തന്നെയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എണ്‍പതുകളിലെ സൂപ്പര്‍സ്റ്റാറുകളുടെ നായികമാരായി തിളങ്ങിയ സുമലതയും സുഹാസിനിയും ഈ സിനിമയിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണെന്നും പറയുന്നു.
Read more
മുന്‍പും ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കാന്‍ പോകുന്നുവെന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നുവെങ്കിലും അത് സംഭവിച്ചിരുന്നില്ല. നാഗേശ്വരറാവു, നാഗാര്‍ജ്ജുന, നാഗചൈതന്യ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം മനത്തിന്റെ മലയാളം റീമേക്കിലാണ് ഇരുവരും ഒന്നിക്കുന്നതെന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.