മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന സിനിമ അണിയറയില്‍ ? ഒപ്പം ശോഭനയും സുഹാസിനിയും സുമലതയും

മലയാള സിനിമാപ്രേമികളുടെ ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്‍പും പല അഭിമുഖങ്ങളിലും ഇരുവരും ഉത്തരം നല്‍കിയിട്ടുണ്ട്. അത് സമയമാകുമ്പോള്‍ സംഭവിക്കുന്നെങ്കില്‍ സംഭവിക്കട്ടെ എന്ന തരത്തിലായിരുന്നു ഇരുവരുടെയും മറുപടികള്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മയില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും ഒന്നിച്ചുള്ള സിനിമ ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

മമ്മൂട്ടി ഫാന്‍സ് ഇന്റര്‍ നാഷണല്‍ എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് പ്രചരിക്കുന്നത്. ലാല്‍ സലാം എന്ന ഫേസ്ബുക്ക് യൂസറാണ് ഇക്കാര്യം ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും ചിത്രം നിര്‍മ്മിക്കുന്നതും വൈശാഖ് തന്നെയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എണ്‍പതുകളിലെ സൂപ്പര്‍സ്റ്റാറുകളുടെ നായികമാരായി തിളങ്ങിയ സുമലതയും സുഹാസിനിയും ഈ സിനിമയിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണെന്നും പറയുന്നു.

മുന്‍പും ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കാന്‍ പോകുന്നുവെന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നുവെങ്കിലും അത് സംഭവിച്ചിരുന്നില്ല. നാഗേശ്വരറാവു, നാഗാര്‍ജ്ജുന, നാഗചൈതന്യ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം മനത്തിന്റെ മലയാളം റീമേക്കിലാണ് ഇരുവരും ഒന്നിക്കുന്നതെന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി