ഫെയ്‌സ്ബുക്ക് പേജില്‍ സഹായാഭ്യര്‍ത്ഥനയുമായി യുവാവ്; കൈത്താങ്ങായി മമ്മൂട്ടിയും ആരാധകരും

ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മധുരരാജ പോസ്റ്ററിന് താഴെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച യുവാവിന് കൈത്താങ്ങായി മമ്മൂട്ടിയും ആരാധകരും. പത്തനാപുരം സ്വദേശിയായ പ്രേംകുമാറാണ് മരത്തില്‍ നിന്ന് വീണ് കിടപ്പിലാണെന്നും വീടും സ്ഥലവും ജപ്തി ഭീഷണിയിലാണെന്നും പറഞ്ഞ് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഇത് ശ്രദ്ധയില്‍ പെട്ട നിരവധി പേര്‍ സഹായഹസ്തവുമായി രംഗത്തെത്തി. വിഷയം ശ്രദ്ധയില്‍ പെട്ട മമ്മൂട്ടി ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം ഓണ്‍ലൈന്‍ പ്രൊമോഷന്‍ യൂണിറ്റ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

മധുരരാജയുടെ പ്രൊമോഷന്‍ വര്‍ക്കിനായി മാറ്റിവെച്ച പണം പ്രേംകുമാറിന് സഹായമായി നല്‍കാനാണ് ആരാധക കൂട്ടായ്മയുടെ തീരുമാനം. ഓണ്‍ലൈന്‍ ആരാധകരുടെ കൂട്ടായ്മ മധുരരാജക്ക് വേണ്ടി പ്ലാന്‍ ചെയ്ത ഡിജെ പ്രോഗ്രാം റദ്ദാക്കി പരിപാടിക്ക് വേണ്ടി മാറ്റിവെച്ചിരുന്ന തുക പ്രേംകുമാറിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ മമ്മൂട്ടി നേതൃത്വം കൊടുക്കുന്ന ക്ഷേമ പദ്ധതികളില്‍ ഒന്നും പരിഹരിക്കാന്‍ ആവുന്ന പ്രശ്‌നങ്ങള്‍ അല്ല പ്രേംകുമാറിന്റെത് എങ്കിലും ഒരു പ്രത്യേക പരിഗണന അദ്ദേഹത്തിന് കൊടുക്കണം എന്ന മമ്മൂട്ടിയുടെ നിര്‍ദ്ദേശം അനുസരിച്ചു പ്രേംകുമാറിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആദ്യം അടിയന്തരമായി ഒരു സഹായം നല്‍കുന്നതാണെന്നും ഓണ്‍ലൈന്‍ പ്രൊമോഷന്‍ യൂണിറ്റ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്‍റെ പൂര്‍ണരൂപം…

പ്രിയപ്പെട്ടവരെ,
ഇന്നലെ മമ്മൂക്കയുടെ പേജില്‍ “മധുര രാജ ” സിനിമയുടെ പോസ്റ്റിനു താഴെ പ്രേംകുമാര്‍ എന്ന വ്യക്തി സഹായം അഭ്യര്‍ത്ഥിച്ചു ഇട്ട ഒരു കമ്മന്റ് ഇതിനോടകം നിങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ. ഈ കമന്റ് മമ്മുക്കയുടെ ശ്രദ്ധയില്‍ പെടുന്നത് വരെ ഷെയര്‍ ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള സ്‌ക്രീന്‍ ഷോട്ട് ആയിരക്കണക്കിന് ആളുകള്‍ ആണ് ഷെയര്‍ ചെയ്തിരുന്നത് എന്ന് മനസ്സിലായി. ഇപ്പോഴും നൂറുകണക്കിന് ആളുകള്‍ വാട്‌സാപ്പിലൂടെയും മറ്റും അത് അയച്ചു തരുന്നുമുണ്ട്.

ഇന്നലെ തന്നെ നിങ്ങളുടെ ശ്രമങ്ങള്‍ക്ക് പരിഹാരം ഉണ്ടായ കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. നിങ്ങളുടെ ആഗ്രഹം പോലെ തന്നെ മമ്മൂക്ക അത് കണ്ടു. ഉടനടി വിഷയം പഠിക്കാന്‍ നമ്മുടെ ഓഫിസിനെ ചുമതലപെടുത്തിയിരുന്നു. അതിനെ തുടര്‍ന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പ്രോജക്ട് ഓഫിസറും തുടര്‍ന്ന് മാനേജിങ് ഡയറക്ടര്‍ റവ. ഫാ: തോമസ് കുര്യന്‍ മരോട്ടിപ്പുഴയും പ്രേം കുമാറുമായി സംസാരിച്ചു

നിലവില്‍ മമ്മുക്ക നേതൃത്വം കൊടുക്കുന്ന ക്ഷേമ പദ്ധതികളില്‍ ഒന്നും പരിഹരിക്കാന്‍ ആവുന്ന പ്രശ്‌നങ്ങള്‍ അല്ല അദ്ദേഹത്തിന്റെത് എങ്കിലും ഒരു പ്രത്യേക പരിഗണന അദ്ദേഹത്തിന് കൊടുക്കണം എന്ന മമ്മൂക്കയുടെ നിര്‍ദ്ദേശം അനുസരിച്ചു പ്രേംകുമാറിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആദ്യം അടിയന്തിരമായി ഒരു സഹായം നല്‍കുന്നതാണ്.കൂടാതെ മമ്മുക്ക ആവശ്യപ്പെട്ട പ്രകാരം പ്രേംകുമാറിന്റെ വീട് ബഹുമാനപ്പെട്ട അച്ഛന്‍ അടുത്ത ദിവസങ്ങളില്‍ തന്നെ സന്ദര്‍ശിക്കുകയും സഹായിക്കാവുന്ന കൂടുതല്‍ സാദ്ധ്യതകള്‍ ആരായുന്നതുമാണ്.

https://www.facebook.com/opuofficialformegastar/photos/a.2098650907118670/2336731586643933/?type=3&theater

https://www.facebook.com/opuofficialformegastar/photos/a.2098650907118670/2336282546688837/?type=3&theater

മധുരരാജ “ഒരു കംപ്ലീറ്റ് പാക്കേജ്”

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം