അതിജീവിതയ്‌ക്കൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും നില്‍ക്കില്ല; കാരണം പറഞ്ഞ് അഡ്വ. സുധ ഹരിദ്വാര്‍

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കൊപ്പം മലയാളത്തിലെ സൂപ്പര്‍ത്താരങ്ങള്‍ നില്‍ക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് അഡ്വ. സുധ ഹരിദ്വാര്‍.
ന്യൂസ് 7 മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഈ കേസ് എന്നല്ല സമൂഹത്തില്‍ അടിയന്തര ശ്രദ്ധ വരേണ്ടുന്ന മറ്റേതെങ്കിലും വിഷയത്തില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ അഭിപ്രായം പറഞ്ഞിട്ടുണ്ടോ എന്നും അവര്‍ ചോദിച്ചു.

സമൂഹത്തിലെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിലൊന്നും മമ്മൂട്ടിയോ മോഹന്‍ലാലിനെ പോലെയുള്ള മുന്‍നിര നായകന്‍മാരൊന്നും യാതൊരു അഭിപ്രായവും പ്രകടിപ്പിക്കാറില്ല. പിന്നെ ഈ ദിലീപ് വിഷയത്തില്‍ മാത്രം നമ്മള്‍ അവരില്‍ നിന്ന് ഒരു ഉത്തരം, അല്ലെങ്കില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. കാരണം അവര്‍ എപ്പോഴും അവരുടെ നിലനില്‍പ്പിനെ പ്രൊട്ടക്ട് ചെയ്ത് കൊണ്ടേ അവര്‍ മുന്നോട്ടുപോകുകയുള്ളൂ.

അപ്പോള്‍ ഈ മുന്‍നിര നായകന്‍മാരൊക്കെ ഒരു നമ്മുടെ ഇന്നത്തെ പുരുഷാധിപത്യ ലോകത്തിന്റെ അല്ലെങ്കില്‍ ഈ സിസ്റ്റത്തിന്റെ ഭാഗമാണ്. അപ്പോള്‍ അവരുടെ ഉള്ളിലൊക്കെയുള്ള മസില്‍ പവര്‍ ന്യായീകരിച്ച് കൊണ്ടിരിക്കും എന്നാണ് ഞാന്‍ മനസിലാക്കിയത്. അതുകൊണ്ട് തന്നെ അതിജീവിതയ്ക്കൊപ്പം നില്‍ക്കുന്ന ഒരു മാനസികാവസ്ഥ ഒരിക്കലും ഈ മുന്‍നിര നായകരുടെ അടുത്ത് നിന്ന്, നമ്മള്‍ അവരോട് ചോദിക്കേണ്ട ആവശ്യമില്ല.

തങ്ങളുടെ സഹോദരിയ്ക്ക് ഏറ്റ ഇത്തരത്തിലുള്ള ഒരു അപമാനത്തിന് ഞങ്ങള്‍ കേരള സമൂഹത്തോട് തന്നെ മാപ്പ് ചോദിക്കുകയാണ് എന്ന് ശരിക്ക് ഉച്ചത്തില്‍ ഈ സൂപ്പര്‍സ്റ്റാറുകള്‍ മലയാളികളോട് വിളിച്ച് പറയേണ്ടതായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

അത് ആയിരുന്നു സംഭവിക്കേണ്ടിയിരുന്നത്. നമ്മളൊക്കെ അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്ന് ആശിച്ച് നടക്കുന്ന ആളുകളാണ്. അതിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. അങ്ങനെ ഉള്ള ആളുകളാണ് കേരളത്തില്‍ ഭൂരിഭാഗവും. ഈ ഒരു അവസരത്തില്‍ അതീജിവിതയ്ക്ക് നീതി കിട്ടിയിട്ടില്ല എങ്കില്‍ സമീപഭാവിയില്‍ കേരളത്തിലെ സിനിമ വ്യവസായത്തിന് അത് ഒരുപക്ഷെ ഭീഷണി ഉയര്‍ത്തിയേക്കാമെന്ന് ഞാന്‍ കരുതുന്നുണ്ട്.

അതിജീവിതയ്ക്ക് നീതി കിട്ടണം. അതിനാണ് കേരളത്തിന്റെ പൊതുമനസ് ഒരു കൂട്ടായ്മയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. തൃശൂരിലും എറണാകുളത്തും മലപ്പുറത്തും ആ കൂട്ടായ്മകള്‍ സംഘടിച്ച് കഴിഞ്ഞു. അടുത്ത് തന്നെ കോഴിക്കോട് സംഘടിക്കുന്നുണ്ട്. അതെല്ലാം തന്നെ കേരളത്തിന്റെ നീതിബോധമുള്ള മനസ് അതിജീവിതയ്ക്കൊപ്പമാണ് എന്ന് പ്രഖ്യാപിക്കാന്‍ വേണ്ടിയിട്ടാണ്.

Latest Stories

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം