കേക്ക് മുറിച്ച്, ബിരിയാണി വിളമ്പി മമ്മൂട്ടി; 'സിബിഐ 5' സെറ്റില്‍ ക്രിസ്മസ് ആഘോഷം, ചിത്രങ്ങള്‍

സിബിഐ 5 സിനിമയുടെ സെറ്റില്‍ ക്രിസ്മസ് ആഘോഷിച്ച് മമ്മൂട്ടി. സെറ്റില്‍ മമ്മൂട്ടിയും സഹതാരങ്ങളും കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റ ദൃശ്യങ്ങളാണ് വൈറല്‍ ആയിരിക്കുന്നത്. കേക്ക് മുറിക്കുന്നതിന് പുറമെ മമ്മൂട്ടി താരങ്ങള്‍ക്ക് ബിരിയാണി വിളമ്പി കൊടുക്കുന്നതും ചിത്രങ്ങളില്‍ കാണാം.

സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി, നിര്‍മ്മാതാവ് എസ് ജോര്‍ജ്, മുകേഷ്, രമേഷ് പിഷാരടി, അന്‍സിബ എന്നിവരെയെയും ചിത്രങ്ങളില്‍ കാണാം. അതേസമയം, നവംബര്‍ 29ന് ആണ് സിബിഐ 5ന്റെ ചിത്രീകരണം ആരംഭിച്ചത്.

സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിബിഐയുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു.

1988-ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളും സിനിമകളുടെ പ്രമേയം.

രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍, സായ്കുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, സുരേഷ് കുമാര്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

Read more