ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കില്ല, സ്‌നേഹത്തിന്റെ പ്രതീകമാണ്..; ജെന്‍സനൊപ്പം എത്തേണ്ട വേദിയില്‍ ശ്രുതി ഒറ്റയ്ക്ക്, സ്‌നേഹത്തോടെ മമ്മൂട്ടി

സമൂഹവിവാഹത്തില്‍ അതിഥിയായി എത്തി മമ്മൂട്ടിയില്‍ നിന്നും സമ്മാനം സ്വീകരിച്ച് ശ്രുതി. കൊച്ചിയില്‍ ട്രൂത്ത് മാംഗല്യം എന്ന പേരില്‍ നടത്തിയ സമൂഹ വിവാഹത്തില്‍ നടക്കാനിരുന്ന ഒരു ചടങ്ങ് ശ്രുതിയുടെയും ജെന്‍സന്റെയും കല്യാണം ആയിരുന്നു. വിവാഹത്തിന് തയാറെടുക്കവെയായിരുന്നു കാര്‍ അപകടത്തില്‍ ജെന്‍സണ്‍ ശ്രുതിയോട് യാത്ര പറഞ്ഞത്.

എങ്കിലും ഈ ചടങ്ങിലേക്ക് ശ്രുതിയെ വിളിക്കണമെന്നും ഇരുവര്‍ക്കുമായി കരുതിവച്ച സമ്മാനങ്ങള്‍ നല്‍കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ശ്രുതി വിവാഹചടങ്ങളില്‍ പങ്കെടുത്തത്. സമൂഹവിവാഹ ദിവസം ചടങ്ങിനത്തിയ മമ്മൂട്ടി ആ തുക ശ്രുതിയെ നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ മമ്മൂട്ടിയുടെ പിആര്‍ഒ റോബേര്‍ട്ട് കുര്യാക്കോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

റോബര്‍ട്ട് കുര്യാക്കോസിന്റെ കുറിപ്പ്:

‘ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്‌നേഹത്തിന്റെ പ്രതീകം’ ട്രൂത്ത് ഗ്രൂപ്പിന്റെ ചെയര്‍മാനും മമ്മൂക്കയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയായ ”ട്രൂത്ത് മാംഗല്യം” വേദിയില്‍ വച്ച് ശ്രുതിയെ ചേര്‍ത്തു നിര്‍ത്തി മമ്മൂക്ക പറഞത് ഇങ്ങനെ ആയിരുന്നു.

40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന ഈ സമൂഹവിവാഹ ചടങ്ങില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെന്‍സന്റെയും ആയിരുന്നു. വയനാട് ദുരന്തത്തില്‍ ഉറ്റവര്‍ നഷ്ടമായ ശ്രുതിയുടെയും ജെന്‍സന്റെയും കഥ അറിഞ്ഞപ്പോള്‍ തന്നെ മമ്മൂക്ക സമദിനോട് ശ്രുതിയുടെ വിവാഹം ഈ വേദിയില്‍ വച്ച് നടത്താന്‍ നിര്‍ദേശിച്ചിരുന്നു. അതിനായി വേണ്ടുന്നതെല്ലാം അന്ന് തന്നെ മമ്മൂക്ക സമദിന് കൈമാറിയിരുന്നു.

തുടര്‍ന്ന് വിവാഹത്തിന് തയ്യാറാവുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കാറപകടത്തില്‍ ജെന്‍സണ്‍ ശ്രുതിയോട് യാത്രപറഞ്ഞത്. എങ്കിലും ഈ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെയും വിളിക്കണമെന്നും, അവര്‍ക്കായി കരുതിവെച്ചതെല്ലാം ശ്രുതിയെ തന്നെ നേരിട്ട് ഏല്‍പ്പിക്കണമെന്നും മമ്മൂക്ക ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് സമദിന്റെ ക്ഷണം സ്വീകരിച്ച ശ്രുതി വിവാഹ ചടങ്ങിലെ മറ്റു വധുവരന്‍മാര്‍ക്കായുള്ള ആശംസകളുമായി എത്തി. ശ്രുതിക്കും ജെന്‍സനുമായി കരുതിവെച്ച ആ തുക മമ്മൂക്ക തന്നെ കൈ മാറണം എന്ന സമദിന്റെ അഭ്യര്‍ത്ഥന മമ്മൂക്കയും സ്വീകരിച്ചപ്പോള്‍, ശ്രുതിയുടെ കണ്ണും മനസും ഒരുപോലെ ഈറനണിയുന്നുണ്ടായിരുന്നു!

Latest Stories

നോക്കിലോ വാക്കിലോ തെറ്റായ രീതി പാടില്ല; സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

പിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി; കാസര്‍ഗോഡ് രണ്ട് വയസുകാരന് ദാരുണാന്ത്യം

അയർലൻഡിനെതിരായ രണ്ടാം ഏകദിന മത്സരം; 116 റൺസിന്റെ വിജയം സ്വന്തമാക്കി ഇന്ത്യ

കായികതാരത്തെ ബലാത്സംഗത്തിനിരയാക്കിയ കേസ്; അറസ്റ്റിലായവരുടെ എണ്ണം 30; വിദേശത്തുള്ള പ്രതികള്‍ക്ക് ലുക്കൗട്ട് നോട്ടീസ്

ചാമ്പ്യന്‍സ് ട്രോഫി 2025: ഇംഗ്ലണ്ട് അടക്കം നാല് ടീമുകള്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു, തീരുമാനമാകാതെ കരുത്തന്മാര്‍

ഒരു ദിനം രണ്ട് പോരാട്ടങ്ങൾ; കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷയോട് ഏറ്റുമുട്ടുമ്പോൾ മഞ്ഞപ്പട മാനേജ്‌മെന്റുമായി നേർക്കുനേർ

ജയ് ഷായ്ക്ക് പകരക്കാരനായി, ആരാണ് പുതിയ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ?

പിവി അന്‍വര്‍ രാജി സമര്‍പ്പിച്ചേക്കും; നാളെ തിരുവനന്തപുരത്ത് പ്രഖ്യാപനം

'ഡല്‍ഹി തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാതെ ഇരിക്കാം, പകരം ഇത് ചെയ്യാന്‍ ധൈര്യം ഉണ്ടോ അമിത് ഷായ്ക്ക്'; വെല്ലുവിളിയുമായി അരവിന്ദ് കെജ്രിവാള്‍

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍