‘മമ്മൂക്ക കാലില്‍ ചായ ഗ്ലാസ് വച്ച് ബാലന്‍സ് ചെയ്യും’ എന്ന് നടി ഐശ്വര്യ മേനോന്‍ പറഞ്ഞപ്പോള്‍ അത് ട്രോള്‍ ആയി മാറിയിരുന്നു. ഇതിന് പിന്നാലെ തെളിവുകളായി രംഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യ. ‘ബസൂക്ക’ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവച്ചത്. കാലിന്‍ മേല്‍ കാല്‍ കയറ്റിവച്ച് കൂളായി ഒരു കട്ടന്‍ ചായ ഗ്ലാസും ബാലന്‍സ് ചെയ്തിരിക്കുന്ന ചിത്രമാണിത്.
കാലില്‍ ചായ ഗ്ലാസ് വച്ച് സ്‌റ്റൈലിഷായുള്ള ഈ ചായ കുടി ശീലം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല മമ്മൂട്ടി എന്നതാണ് സത്യം. താരത്തിന്റെ പഴയകാല ചിത്രങ്ങളിലും സമാനമായ സ്‌റ്റൈല്‍ കണ്ടെത്താം. പഴയ ചില ചിത്രങ്ങളിലെ ഷോട്ടുകളും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.
View this post on Instagram
ഇങ്ങനെയാണ് കട്ടന്‍ ചായക്ക് കാലിച്ചായ എന്ന് പേര് വന്നത് എന്നാണ് ഒരാള്‍ കമന്റ് ആയി കുറിച്ചിരിക്കുന്നത്. ഭക്ഷണ സാധനം ഇങ്ങനെ കാലില്‍ വയ്ക്കരുതായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അതിനിടെ മമ്മൂട്ടിയുടെ കാലില്‍ കിടക്കുന്ന ആഭരണത്തിലാണ് ചിലരുടെ കണ്ണുടക്കിയത്. ഇനി ഇതാവുമോ ട്രെന്‍ഡ് എന്നാണ് പലരും ചോദിച്ചിരിക്കുന്നത്.
അതേസമയം, അന്തരിച്ച തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക. ഗൗതം മേനോന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.