മമ്മൂട്ടിക്ക് വേണമെങ്കില്‍ വിശ്രമിക്കാം, ദുല്‍ഖര്‍ എന്ന മകന്‍ ഉണ്ടായതില്‍ അഭിമാനിക്കാം: ടി പത്മനാഭന്‍

ദുല്‍ഖര്‍ സല്‍മാനെ പ്രശംസിച്ച് കഥാകൃത്ത് ടി പത്മനാഭന്‍. മമ്മൂട്ടിക്ക് ഇങ്ങനെയൊരു മകനുണ്ടായതില്‍ അങ്ങേയറ്റം അഭിമാനിക്കാമെന്നും ഇനി വേണമെങ്കില്‍ അദ്ദേഹത്തിന് സംതൃപ്തിയോടെയും അഭിമാനത്തോടെയും വിശ്രമിക്കാമെന്നും ടി പത്മനാഭന്‍ മാധ്യമം ആഴ്ചപതിപ്പിനോട് പറഞ്ഞു.

സ്വന്തം പ്രതിഭ കൊണ്ടാണ് ദുല്‍ഖര്‍ ഉയരങ്ങളിലേക്ക് കയറുന്നത്. ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ കണ്ടപ്പോള്‍ തന്നെ ദുല്‍ഖറിലെ പ്രതിഭയുടെ തിളക്കം കണ്ടിരുന്നു. പിന്നീട് വന്ന ഓരോ സിനിമകളിലൂടെ അത് കൂടുതല്‍ പ്രകടമായി വരുന്നതും കണ്ടു. മമ്മൂട്ടി ഇനിയും അഭിനയിക്കും. പ്രായത്തിനും ശരീരത്തിനും ഇണങ്ങുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ലഭിക്കും.

അത് അത്യന്തം ഭംഗിയായി അദ്ദേഹം അവതരിപ്പിക്കുകയും ചെയ്യും. മമ്മൂട്ടിയുടെ അതിനുള്ള കഴിവൊന്നും അല്‍പം പോലും ക്ഷയിച്ചിട്ടില്ല. എന്നാല്‍ ഇനി വേണമെങ്കില്‍ അദ്ദേഹത്തിന് സംതൃപ്തിയോടെയും അഭിമാനത്തോടെയും വിശ്രമിക്കാം. കാരണം അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖര്‍ ഓരോ സിനിമ കഴിയുന്തോറും മെച്ചപ്പെട്ട് മെച്ചപ്പെട്ട് അഭിനയ കലയുടെ ഉത്തുംഗപീഠം കയറി കൊണ്ടേയിരിക്കുകയാണ്.

വിക്രമാദിത്യനും ജോമോന്റെ സുവിശേഷങ്ങളുമാണ് ഈയടുത്ത കാലത്ത് കണ്ട സിനിമകള്‍. ആ സിനിമകള്‍ കണ്ടപ്പോള്‍ തോന്നിയത് മമ്മൂട്ടിക്ക് ഇങ്ങനെയൊരു മകനുണ്ടായതില്‍ അങ്ങേയറ്റം അഭിമാനിക്കാം എന്നാണ്. മമ്മൂട്ടിയുടെ മകന്‍ സ്വന്തം പ്രതിഭ കൊണ്ടാണ് ഉയരങ്ങളിലേക്ക് കയറിപ്പോകുന്നത്. ഒരു പിതാവിന്റെ സംതൃപ്തിയോടെ അദ്ദേഹത്തിന് അതു കാണാമെന്നും ടി പത്മനാഭന്‍ പറഞ്ഞു.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം