കോവിഡ് രോഗികള്‍ക്ക് സഹായവുമായി മമ്മൂട്ടി; നന്ദി അറിയിച്ച് ഹൈബി ഈഡന്‍ എംപി

കോവിഡ് ബാധിതര്‍ക്കായി വിറ്റാമിന്‍ മരുന്നുകള്‍, പള്‍സ് ഓക്‌സിമീറ്ററുകള്‍, സാനിറ്റൈസറുകള്‍ എന്നിവ വിതരണം ചെയ്ത് നടന്‍ മമ്മൂട്ടി. ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന മരുന്ന് വിതരണം ചെയ്യുന്ന പദ്ധതിയിലൂടെയാണ് മമ്മൂട്ടി സഹായങ്ങളുമായി എത്തിയത്.

ഹൈബി ഈഡന്റെ കുറിപ്പ്:

എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. കൊവിഡ് പോസിറ്റീവ് രോഗികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ മരുന്നുകള്‍, പ്രതിരോധ പ്രവര്‍ത്തകര്‍ക്കാവശ്യമായ പള്‍സ് ഓക്‌സിമീറ്ററുകള്‍, സാനിറ്റൈസറുകള്‍ എന്നിവ അദ്ദേഹം നല്‍കി.

40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തത്. കൊവിഡ് പോസിറ്റീവ് രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അവര്‍ സ്ഥിരമായി കഴിക്കുന്ന മറ്റു മരുന്നുകള്‍ കൂടി കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ട്.

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം നല്‍കിയ പിന്തുണ പദ്ധതിയ്ക്ക് കൂടുതല്‍ ഊര്‍ജ്ജമേകും. പ്രിയ സുഹൃത്ത് രമേഷ് പിഷാരടിയും കൂടെയുണ്ടായിരുന്നു. പ്രിയ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.

Latest Stories

വിമാനത്തിൽ സിഗരറ്റ് വലിച്ചു; കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

'നല്ല ഡ്രസൊക്കെയിട്ട് സദ്യയൊക്കെ കഴിച്ച് പോകാം' എന്ന മറുപടിയാണ് 'അമ്മ'യില്‍ നിന്നും ലഭിച്ചത്, ആ സംഭവത്തോടെ ഞെട്ടലായി: പാര്‍വതി തിരുവോത്ത്

മൂക്കിൽ ശസ്ത്രക്രിയ ചെയ്തപ്പോൾ വലതുകണ്ണിന്‍റെ കാഴ്ച നഷ്ടമായി; മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി യുവതി

ആ ചെക്കൻ അത്ര വലിയ സംഭവം ഒന്നും അല്ല, എനിക്ക് ആറോ ഏഴോ തവണ അവനെ പുറത്താക്കാൻ അവസരം കിട്ടിയതാണ്; പക്ഷെ...; യുവതാരത്തെക്കുറിച്ച് ജസ്പ്രീത് ബുംറ

പെരിയ ഇരട്ടക്കൊലപാതകം: മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനടക്കം 14 പ്രതികൾ കുറ്റക്കാർ; 10 പ്രതികളെ വെറുതെ വിട്ടു

ആരിഫ് മുഹമ്മദ് ഖാന് സർക്കാർ യാത്രയയപ്പ് നൽകില്ല; തീരുമാനം ഭിന്നത കണക്കിലെടുത്തെന്ന് സൂചന

നടിക്ക് നേരെ ലൈംഗികാതിക്രമം, സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി; നടന്‍ ചരിത് ബാലപ്പ അറസ്റ്റില്‍

BGT 2024: മോനെ ഹിറ്റ്മാനേ പിള്ളേരെ കണ്ട് പഠിക്ക്; ഇന്ത്യയുടെ രക്ഷകർ നിതീഷ് കുമാർ റെഡ്‌ഡി, വാഷിംഗ്‌ടൺ സുന്ദർ

ഗൗതം ഗംഭീറിന് മാധ്യമങ്ങളെ പേടിയോ? ജയിച്ചാൽ ക്രെഡിറ്റ് എടുക്കാൻ മുന്നിൽ തോറ്റാൽ പൊടി പോലും കാണില്ല; ഇന്ത്യൻ കോച്ചിനെതിരെ ആരാധകരുടെ വിമർശനം

BGT 2024: ആ താരം ഒരു വില്ലനാണ്, പണി പാളിയതിന് പിന്നാലെ ഇന്ത്യൻ താരത്തെ പുതിയ പേര് വിളിച്ച് ആദം ഗിൽക്രിസ്റ്റ്