മമ്മൂട്ടിയ്ക്കും ദുല്‍ഖറിനും കൊച്ചിയില്‍ പുതിയ വീട്; ചിത്രങ്ങള്‍ വൈറല്‍

കൊച്ചിയില്‍ പുതിയ വീട് സ്വന്തമാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. പുതിയ വീടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വാഹനശേഖരത്തിലെ വണ്ടികളില്‍ പലതും വീടിന്റെ കോമ്പൗണ്ടിനകത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ട്.

വീടിന്റെ ടെറസിലൊരുക്കിയ സോളാര്‍ സിസ്റ്റം പാനലുകളും ആരാധകരുടെ ശ്രദ്ധ നേടുന്നുണ്ട്. കടവന്ത്ര ഇളംകുളത്ത് കായലിന് അരികിലാണ് പുതിയ വീട്. കൊച്ചി പനമ്പള്ളി നഗറിലായിരുന്നു മമ്മൂട്ടിയും കുടുംബവും മുമ്പ് താമസിച്ചിരുന്നത്.

പുതിയ വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞതിനെ തുടര്‍ന്ന് മമ്മൂട്ടിയും കുടുംബവും കടവന്ത്രയിലെ വീട്ടിലേക്ക് താമസം മാറിയിട്ട് കുറച്ചു ദിവസങ്ങള്‍ ആയെങ്കിലും വീടിന്റെ ചിത്രങ്ങള്‍ പുറത്തു വരുന്നത് ഇതാദ്യമാണ്. ലോക്ക്ഡൗണ്‍ കാലം താരകുടുംബം ചെലവഴിക്കുന്നതും പുതിയ വീട്ടിലാണ്.

Read more

https://www.instagram.com/p/CAXyUR9p0n2/?utm_source=ig_embed