സോണി ലിവ്വിലൂടെ കഴിഞ്ഞ ദിവസം റിലീസിനെത്തിയ മമ്മൂട്ടി ചിത്രം പുഴുവിന് മികച്ച പ്രതികരണം. മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഗംഭീരമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മമ്മൂട്ടി ഉള്‍പ്പെടെ ചിത്രത്തിലഭിനയിക്കുന്ന എല്ലാവരും മികച്ച പെര്‍ഫോമന്‍സാണ് കാഴ്ചവയ്ക്കുന്നതെന്നതും ചിത്രത്തെ പ്രേക്ഷകരെ പ്രിയങ്കരമാക്കുന്നു.
മമ്മൂട്ടിയെ ഒരു അമാനുഷ കഥാപാത്രമായി അല്ലാതെ കണ്ടതിന്റെ സന്തോഷവും പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നു. റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അയാളുടെ മകനിലൂടെയും, ജീവിതത്തിലെ കാഴ്ചപ്പാടുകളിലൂടെയും സഞ്ചരിക്കുന്ന ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രമാണ് പുഴു.
മമ്മൂട്ടി മുഴുനീള നെഗറ്റീവ് വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലാണ് പാര്‍വതി അഭിനയിക്കുന്നത്. കോട്ടയം രമേശ്, ഇന്ദ്രന്‍സ്, കുഞ്ചന്‍, നെടുമണി വേണു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
#Puzhu on @SonyLIV is different, disturbing & keeps you hooked. #Ratheena makes a fantastic debut as director. But it belongs to @mammukka he puts in a class act & is terrific. @parvatweets perfectly cast along with supporting cast, and great bgm by #JakesBejoy. A slow burner. pic.twitter.com/kKM819cygp
— Sreedhar Pillai (@sri50) May 12, 2022
You don't have to go 10-30 yrs back to search for a briliant performance from him.What a performance Sir! The actor unparallel! After Peranbu, Munnariyippu, Puzhu is such a film that haunts you. Damn that mid and climax portion😣🔥 #Puzhu #Mammootty #ParvathyThiruvoth #Sonyliv pic.twitter.com/gJ7TfoNxRC
— Ijaz Ahmed (@_IJaaaZ) May 12, 2022
പി.ടി. റത്തീനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റത്തീനയുടെ ആദ്യ സിനിമയാണിത്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്.
Read more
തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്ഡിന്റെ ബാനറിലാണ് ‘പുഴു’വെന്ന ചിത്രത്തിന്റെ നിര്‍മാണം.