തക്ഷകന്‍ കേരളത്തില്‍ ഇഴഞ്ഞു തുടങ്ങി; പുഴു ഗംഭീരമെന്ന് പ്രേക്ഷകര്‍

സോണി ലിവ്വിലൂടെ കഴിഞ്ഞ ദിവസം റിലീസിനെത്തിയ മമ്മൂട്ടി ചിത്രം പുഴുവിന് മികച്ച പ്രതികരണം. മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഗംഭീരമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മമ്മൂട്ടി ഉള്‍പ്പെടെ ചിത്രത്തിലഭിനയിക്കുന്ന എല്ലാവരും മികച്ച പെര്‍ഫോമന്‍സാണ് കാഴ്ചവയ്ക്കുന്നതെന്നതും ചിത്രത്തെ പ്രേക്ഷകരെ പ്രിയങ്കരമാക്കുന്നു.

മമ്മൂട്ടിയെ ഒരു അമാനുഷ കഥാപാത്രമായി അല്ലാതെ കണ്ടതിന്റെ സന്തോഷവും പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നു. റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അയാളുടെ മകനിലൂടെയും, ജീവിതത്തിലെ കാഴ്ചപ്പാടുകളിലൂടെയും സഞ്ചരിക്കുന്ന ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രമാണ് പുഴു.

മമ്മൂട്ടി മുഴുനീള നെഗറ്റീവ് വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലാണ് പാര്‍വതി അഭിനയിക്കുന്നത്. കോട്ടയം രമേശ്, ഇന്ദ്രന്‍സ്, കുഞ്ചന്‍, നെടുമണി വേണു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

പി.ടി. റത്തീനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റത്തീനയുടെ ആദ്യ സിനിമയാണിത്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്.

തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്ഡിന്റെ ബാനറിലാണ് ‘പുഴു’വെന്ന ചിത്രത്തിന്റെ നിര്‍മാണം.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?