'ബിലാല്‍' വരും, അമല്‍ നീരദുമായി ചര്‍ച്ച ഉടന്‍; പുതിയ അപ്‌ഡേറ്റുമായി മമ്മൂട്ടി

ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ‘ബിലാല്‍’. ‘ബിഗ് ബി’യുടെ രണ്ടാം ഭാഗമായ ചിത്രം പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായി. സിനിമയെ കുറിച്ചുള്ള അപ്‌ഡേറ്റിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്.

ബിലാലിന്റെ തിരക്കഥ പുരോഗമിക്കുകയാണെന്നും അമല്‍ നീരദുമായി കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങിയതായും നടന്‍ പറഞ്ഞു. സംവിധായകന്റെ തിരക്കില്‍ അത് നടക്കാതെ പോകുകയായിരുന്നു. ഗ്യാംഗ്്സ്റ്റര്‍ ഡ്രാമയായി 2018ല്‍ റിലീസ് ചെയ്ത ബിഗ് ബി തിയേറ്ററില്‍ വിജയമായിരുന്നില്ല.

എന്നാല്‍ പിന്നീട് കേരളത്തില്‍ സിനിമയ്ക്ക് കള്‍ട്ട് പദവി ലഭിച്ചു. മലയാളത്തിലെ അണ്ടറേറ്റഡ് ആക്ഷന്‍ സിനിമയായാണ് ചിത്രത്തെ ആരാധകര്‍ പരിഗണിക്കുന്നത്. ബിഗ് ബിക്ക് ശേഷം ബിലാല്‍ പ്രഖ്യാപിച്ചെങ്കിലും അമല്‍ നീരദ്-മമ്മൂട്ടി കോംമ്പോയില്‍ എത്തിയത് ‘ഭീഷ്മപര്‍വ്വം’ ആയിരുന്നു.

മമ്മൂട്ടിയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം ‘ക്രിസ്റ്റഫര്‍’ ആണ്. ഫെബ്രുവരി 9ന് ആണ് ചിത്രത്തിന്റെ റിലീസ്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണ ആണ്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തിലുള്ളതാണ് ചിത്രം.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി