മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ന്യൂസ് 18 തമിഴ് 'മഗുഡം' പുരസ്‌കാരം

മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ന്യൂസ് 18 തമിഴ് “മഗുഡം” പുരസ്‌കാരം. നടന്‍ കമല്‍ ഹാസനാണ് മമ്മൂട്ടിയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്. പേരന്‍പിലെ അഭിനയമാണ് മമ്മൂട്ടിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. റാം സംവിധാനം ചെയ്ത ചിത്രത്തില്‍ അമുദന്‍ എന്ന ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തിയത്.

ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന സിനിമയാണ് പേരന്‍പ്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച മകള്‍ സ്ത്രീത്വത്തിലേക്ക് കടക്കുമ്പോള്‍ വിഭാര്യനായ അച്ഛന്‍ അനുഭവിക്കുന്ന പ്രതിസന്ധികളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. സമൂഹത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ അനുഭവിക്കുന്ന വൈഷമ്യതകളും ചിത്രം സംസാരിച്ചിരുന്നു.

Read more

പേരന്‍പ് സംവിധാനം ചെയ്ത റാം ആണ് മികച്ച സംവിധായകനുള്ള അവാര്‍ഡിന് അര്‍ഹനായത്. കനാ സിനിമയിലെ അഭിനയത്തിന് ഐശ്വര്യ രാജേഷാണ് മികച്ച നടിക്കുള്ള പുരസ്‌ക്കാരത്തിന് അര്‍ഹയായത്.