പൃഥ്വിയുടെ 'കടുവ'യില്‍ മമ്മൂട്ടിയും; കണ്ടുപിടിച്ച് ആരാധകര്‍

പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം കടുവയില്‍ മമ്മൂട്ടിയുണ്ടെന്നാണ് സിനിമാപ്രേമികളുടെ ഏറ്റവും പുതിയ കണ്ടെത്തല്‍. ചിത്രത്തില്‍ മമ്മൂട്ടിയുണ്ടെന്നതിനുള്ള തെളിവുകളും ഇവര്‍ പങ്കുവെക്കുന്നു. കടുവാക്കുന്നേല്‍ കുര്യന്‍ കോരത്ത് എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തിന്റെ യഥാര്‍ത്ഥ പേര്. അങ്ങനെയാണേല്‍ കടുവക്കുന്നേല്‍ കോരത്ത് മാപ്പിളയാണ് മമ്മൂട്ടി. നായകന്റെ പിതാവായി ഈ ഛായാചിത്രത്തില്‍ കാണുന്നത് മമ്മൂട്ടിയെ തന്നെയാണ്.

അതേസമയം വില്ലന്റെ അച്ഛന്‍ കരിങ്കണ്ടത്തില്‍ ചാണ്ടിക്കുഞ്ഞായി ചിത്രത്തില്‍ കണ്ടത് നടന്‍ എന്‍.എഫ്. വര്‍ഗീസിനെയുമാണ്. തിയേറ്റര്‍ നിറച്ച് 50 കോടി ക്ലബ്ബില്‍ ഇടം നേടിയ പൃഥ്വിരാജ് ചിത്രം ‘കടുവ’ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഓഗസ്‌ററ് 4 മുതല്‍ സ്ട്രീമിങ് ആരംഭിച്ചത്.

ചിത്രത്തിന്റെ തിയറ്റര്‍ വിജയത്തില്‍ നന്ദി പറഞ്ഞ് പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. തിയറ്ററുകളില്‍ വിജയമാക്കിയതിന് നന്ദി എന്നാണ് പൃഥ്വി കടുവയുടെ ട്രയിലറിനൊപ്പം കുറിച്ചത്. പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കടുവ ആദ്യ ദിവസം മുതല്‍ മികച്ച പ്രതികരണം നേടിയിരുന്നു. ആദ്യ നാല് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ 25 കോടിയിലധികം കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. ഷാജി കൈലാസിന്റെ തന്നെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കാപ്പ’ ആണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം.

Latest Stories

ഹമാസ് ആയുധം താഴെവയ്ക്കും, നേതാക്കളെ പോകാന്‍ അനുവദിക്കും; ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു

IPL 2025: ഇങ്ങനെ ആണെങ്കിൽ നിന്റെ കാര്യത്തിൽ തീരുമാനമാകും രാഹുലേ; ആദ്യ മത്സരത്തിൽ തിളങ്ങാനാവാതെ കെ എൽ രാഹുൽ

എംപുരാന്‍- ബംജ്റംഗി ചരിത്രത്തില്‍ ശേഷിക്കും, ഹിന്ദുത്വ ഭീകരതയുടെ ഫാസിസത്തിന്റെ അടയാളമായി

ഈദുൽ ഫിത്വ്‌ർ ദിനത്തിൽ പലസ്തീനികളുടെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം

ഒഡീഷയില്‍ കമാഖ്യ എക്‌സ്പ്രസ്സ് ട്രെയിന്‍ പാളം തെറ്റി; ഒരു മരണം, 25 പേര്‍ക്ക് പരിക്ക്

IPL 2025: ബാറ്റ്‌സ്മാന്മാർ പേടിക്കുന്ന ഏക സ്പിൻ ബോളർ; അവനെട്ട് അടിക്കാൻ അവന്മാരുടെ മുട്ടിടിക്കും

ഹനുമാന്‍കൈന്‍ഡിനും ജോബി മാത്യുവിനും പ്രശംസ; വിഷു-ഈദ് ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

ഞങ്ങള്‍ തന്നെ പറയും ലെസ്ബിയന്‍സ് ആണെന്ന്.. ഞാന്‍ മോനോട് ചോദിച്ചിട്ടുണ്ട് അവന്‍ ഗേ ആണോന്ന്: മഞ്ജു പത്രോസ്

ചരിത്രവും സത്യവും കത്രിക കൊണ്ട് അറുത്തുമാറ്റാന്‍ കഴിയില്ല; മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് ബിനോയ് വിശ്വം

റിലീസിന് മുമ്പേ ഓണ്‍ലൈനില്‍ ലീക്കായി.. തിയേറ്ററിലും തിരിച്ചടി, കാലിടറി സല്‍മാന്‍ ഖാന്‍; 'സിക്കന്ദറി'ന് അപ്രതീക്ഷിത തിരിച്ചടി