28 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും ജയറാമും വീണ്ടും ഒന്നിക്കുന്നു; പുതിയ സിനിമയുമായി ജോബി ജോര്‍ജ്

28 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും ജയറാമും വീണ്ടും ഒന്നിക്കുന്നു. ഗുഡ്‌വില്‍ സിനിമാസിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ജയറാമും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

1993ല്‍ പുറത്തെത്തിയ ധ്രുവം എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ജയറാമും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ സഹോദരങ്ങളായാണ് ഇരുവരും വേഷമിട്ടത്. 2018-ല്‍ ചാര്‍ട്ട് ചെയ്ത ഈ ചിത്രം വിവിധ കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നെന്നും ഒരു ഗെയിം ത്രില്ലര്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, വണ്‍, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി റിലീസിന് ഒരുങ്ങുന്നത്. ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മണിരത്‌നത്തിന്റെ സ്വപ്‌നച്ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ആണ് ജയറാമിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം. പ്രഭാസ് ചിത്രം രാധേശ്യമിലും ജയറാം അഭിനയിക്കുന്നുണ്ട്. അല്ലു അര്‍ജുന്റെ അല വൈകുണ്ഠപുരമുലോ ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെ തെലുങ്കില്‍ തിളങ്ങുന്ന താരമായിരിക്കുകയാണ് ജയറാം.

Latest Stories

അക്ഷരത്തെറ്റുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി; അന്വേഷണ ചുമതല വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക്

IPL 2025: ഇനി ചെണ്ടകൾ എന്ന വിളി വേണ്ട, ബോളിങ്ങിൽ കൊൽക്കത്തയെ തളച്ച് ആർസിബി ബോളർമാർ; രാജകീയ തിരിച്ച് വരവെന്ന് ആരാധകർ

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; പണം കണ്ടെത്തിയിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഫയര്‍ സര്‍വീസ് മേധാവി

IPL 2025: മോനെ കോഹ്ലി, നീ ഓപ്പണിംഗ് ബോളറുമായോ; ഐപിഎൽ സംഘാടകർക്ക് പറ്റിയത് വമ്പൻ അബന്ധം

59ാമത് ജ്ഞാനപീഠ പുരസ്‌കാരം നേടി വിനോദ് കുമാര്‍ ശുക്ല

IPL 2025: ഞാൻ കണ്ടടോ ആ പഴയ രഹാനയെ; ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി അജിങ്ക്യ രഹാനെ

ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത് ബിജെപി നേതാവ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു; പ്രതി പൊലീസ് കസ്റ്റഡിയില്‍

ആ പ്രവർത്തി ചെയ്ത് റൊണാൾഡോ സ്വയം ദ്രോഹിക്കുകയാണ്, അടുത്ത ലോകകപ്പിൽ അവന്റെ ആവശ്യമില്ല: ജിമ്മി ഫ്ലോയ്ഡ്

'ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, വീണാ ജോർജിനെ കുറ്റംപറയില്ല'; സുരേഷ് ഗോപി

അയാള്‍ മോശമായി എന്നെ സ്പര്‍ശിച്ചു.. ആ സംവിധായകനും രൂക്ഷമായാണ് എന്നോട് സംസാരിച്ചത്; വെളിപ്പെടുത്തി നടി