നായകന്‍ തീ, വില്ലന്‍ അതുക്കും മേലെ..; വിനായകന്‍-മമ്മൂട്ടി ചിത്രം ആരംഭിച്ചു

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. വിനായകന്‍ നായകനാകുന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലനായാണ് വേഷമിടുന്നത്. നാഗര്‍കോവിലില്‍ ഷൂട്ട് ആരംഭിച്ച വിവരം മമ്മൂട്ടി തന്നെയാണ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രമടക്കം പോസ്റ്റ് ചെയ്തു കൊണ്ട് അറിയിച്ചിരിക്കുന്നത്. ജിതിന്‍ കെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സെപ്റ്റംബര്‍ 25ന് ആണ് പുതിയ സിനിമ മമ്മൂട്ടി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ സഹരചയിതാവായിരുന്നു ജിതിന്‍. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍, ടര്‍ബോ എന്നിവയാണ് ഇതുവരെ മമ്മൂട്ടി കമ്പനിയുടെതായി റിലീസ് ചെയ്ത ചിത്രങ്ങള്‍.

കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ സംവിധായകനായ റോബി വര്‍ഗീസ് രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് സുഷിന്‍ ശ്യാം ആകും സംഗീതം ഒരുക്കുക. ഭ്രമയുഗം, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന മ്മൂട്ടിയുടെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാകും പുതിയ ചിത്രത്തിലേത്.

അതേസമയം, ഈ ചിത്രത്തില്‍ മമ്മൂട്ടി പൊലീസ് വേഷത്തിലെത്തും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഗൗതം മേനോന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരും ചിത്രത്തില്‍ വേഷമിടും എന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.

Latest Stories

ആരാധകയുമായി ഹൃദയസ്പർശിയായ നിമിഷം പങ്കിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ

വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുന്നു; മനാഫിനെ തള്ളിപ്പറഞ്ഞ് അര്‍ജുന്റെ കുടുംബം

ഹരിയാനയില്‍ ബിജെപിയ്ക്ക് വിനയായി കര്‍ഷക സമരം; കര്‍ഷക രോക്ഷം കണ്ട് ഓടി രക്ഷപ്പെട്ട്  സ്ഥാനാര്‍ത്ഥി

ടി 20 യിൽ പ്രധാനം ടീം ഗെയിം, സിംഗിൾ എടുത്ത് വ്യക്തിഗത നാഴികകല്ല് നോക്കി കളിച്ചാൽ പണി കിട്ടും; സഞ്ജു സാംസൺ പറഞ്ഞത് ഇങ്ങനെ

നോവ സദോയി എന്ന തുറുപ്പ് ചീട്ട്, വിപിൻ മോഹന്റെ തിരിച്ചു വരവ്; ഉറച്ച ലക്ഷ്യങ്ങളുമായി ഭുവനേശ്വറിൽ ഒഡീഷയെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ്

മൊസാദിന്റെ മൂക്കിന്‍ തുമ്പിലും ഇറാന്റെ മിസൈല്‍ ആക്രമണം; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; തിരിച്ചടിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

സി.വിയിലെ ഹൈലൈറ്റ് മിയ ഖലീഫയും വോഡ്ക ഷോട്ടുകളുടെ റെക്കോഡും, എന്നിട്ടും ന്യൂയോർക്ക് സ്വദേശിക്ക് ലഭിച്ചത് 29 കമ്പനികളിൽ നിന്ന് ജോലി വാഗ്ദാനം

ബാസ്‌ബോളിന് ബദലായി ഇന്ത്യയുടെ 'ഗംബോള്‍'; ഇംഗ്ലണ്ടിന് മുന്നറിയിപ്പ് നല്‍കി ഗില്‍ക്രിസ്റ്റ്

ടാറ്റ 100 വര്‍ഷം പാരമ്പര്യമുള്ള ബിസിനസ് അവസാനിപ്പിക്കുന്നു; യുകെയില്‍ ആരംഭിക്കാനിരിക്കുന്നത് വമ്പന്‍ പദ്ധതി

'കിലിയൻ എംബപ്പേ v/s ഏദൻ എംബപ്പേ'; റയൽ മാഡ്രിഡും ലില്ലി ഒഎസ്‌സിയും ഇന്ന് നേർക്കുനേർ; പക്ഷെ അതിൽ ഒരു ട്വിസ്റ്റ്