മമ്മൂട്ടിയുടെ വക വമ്പന്‍ സര്‍പ്രൈസ്, നാളെ രാവിലെ എത്തും; പുതിയ അപ്‌ഡേറ്റ് ഇതാണ്...

സ്വന്തം പ്രൊഡക്ഷനിലെ അഞ്ചാമത്തെ സിനിമ പ്രഖ്യാപിക്കാന്‍ ഒരുങ്ങി മമ്മൂട്ടി. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് ആണ് താരം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നാളെ രാവിലെ എട്ടു മണിക്ക് പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിടും എന്നാണ് മമ്മൂട്ടി വ്യക്തമാക്കിയിരിക്കുന്നത്.

2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, റിലീസാകാനിരിക്കുന്ന കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍.

ഇതില്‍ കണ്ണൂര്‍ സ്‌ക്വാഡ് മമ്മൂട്ടിയുടെ കരിയറിലെ തന്നെ വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളില്‍ ഒന്നാണ്. ‘ലിയോ’ റിലീസിനിടയിലും 130ല്‍ അധികം സ്‌ക്രീനുകളില്‍ ആണ് കണ്ണൂര്‍ സ്‌ക്വാഡ് നാലാം വാരത്തിലും പ്രദര്‍ശനം തുടരുന്നുണ്ട്. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ 75 കോടിയും നേടി കുതിക്കുകയാണ് ചിത്രം.

അതേസമയം, ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘കാതല്‍’ ആണ് മമ്മൂട്ടിയുടെതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. ജ്യോതികയാണ് ചിത്രത്തില്‍ നായിക. വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് മടങ്ങിവരുന്ന ചിത്രം കൂടിയാണിത്. ഐഎഫ്എഫ്‌കെയിലാണ് ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കുന്നത്.

Latest Stories

സമരം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം; ഹെല്‍ത്ത് മിഷന്റെ പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി ആശാ പ്രവര്‍ത്തകര്‍

കാസ ക്രിസ്ത്യാനികള്‍ക്കിടയിലുള്ള വര്‍ഗീയ പ്രസ്ഥാനം; ആര്‍എസ്എസിന്റെ മറ്റൊരു മുഖമെന്ന് എംവി ഗോവിന്ദന്‍

കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയ്ക്ക് മര്‍ദ്ദനം; മര്‍ദ്ദിച്ചത് എറണാകുളം കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലെന്ന് പരാതി

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു; ആക്രമണം കവര്‍ച്ച കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ

കുട്ടനാട്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു

കോട്ടയം സിപിഎം ജില്ല സെക്രട്ടറിയായി ടിആര്‍ രഘുനാഥ്

ചെന്നൈയിലെ യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കും; എഐസിസി അനുമതി ലഭിക്കാതെ രേവന്ത് റെഡ്ഡിയും ഡികെ ശിവകുമാറും

'എന്റെ രക്തം തിളയ്ക്കുന്നു', ഹൈദരാബാദിലെ മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ അപലപിച്ച ബിആര്‍എസിന് നേരെ രേവന്ത് റെഡ്ഡിയുടെ ആക്രോശം

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ആക്രമണം; രൂപക്കൂട് തകര്‍ത്ത യുവാവിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍

'എല്ലുകൾ ഒടിഞ്ഞേക്കാം, ബേബി ഫീറ്റ് എന്ന അവസ്ഥ...'; ഭൂമിയിലെത്തുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും കാത്തിരിക്കുന്നത് എന്തെല്ലാം?