പുതിയ തലമുറയെ വരെ അമ്പരിപ്പിക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. അമ്പത് വര്‍ഷങ്ങളായി സിനിമയിലെ നിറസാന്നിധ്യമാണ് താരം. മമ്മൂട്ടിയുടെ കോളേജ് റീയൂണിയന്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
മഹാരാജാസ് കോളേജില്‍ നടന്ന റീ യൂണിയനിടെ എടുത്ത ചിത്രങ്ങളാണ് ഫാന്‍ പേജുകളിലൂടെ പുറത്തു വന്നിരിക്കുന്നത്. ‘സ്റ്റാഫ് റൂമില്‍ കേറിവന്ന സ്റ്റുഡന്റിനെ പോലുണ്ട് മമ്മൂക്ക’ എന്നാണ് ചിത്രത്തിന് താഴെ എത്തിയ കമന്റ്. അവിശ്വസനീയം, ഇതില്‍ ആരുടെ മകനാണ് മമ്മൂക്ക’ എന്നിങ്ങനെയും ചിലര്‍ ചോദിക്കുന്നു.
അതേസമയം, അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഭീഷ്മ പര്‍വ്വം ആണ് മമ്മൂട്ടിയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. മൈക്കിള്‍ എന്ന ഗ്യാങ്സ്റ്ററായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്.
ലിജോ ജോസ് പെല്ലിശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ആണ് താരത്തിന്റെതായി ഒരു മറ്റൊരു ചിത്രം. തെലുങ്ക് ചിത്രം ഏജന്റും മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ ആയെത്തും എന്നാണ് സൂചനകള്‍.