റോട്ടര്‍ഡാം മേളയിലെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17ാം സ്ഥാനം നേടി പേരന്‍പ്

ലോകത്തെ വിഖ്യാത ചലചിത്രമേളകളില്‍ ഒന്നായ റോട്ടര്‍ഡാമില്‍ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് പ്രദര്‍ശിപ്പിച്ചതും നിറഞ്ഞ കൈയ്യടികളോടെ സദസ്സ് ചിത്രത്തെ വരവേറ്റതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിയ്ക്കാവുന്ന ഒരു നേട്ടം കൊയ്തിരിക്കുകയാണ് ഈ ചിത്രം.

റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17 ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് റാം സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ പേരന്‍പ്. റെസറക്ഷന്‍ എന്ന ടൈറ്റിലില്‍ മേളയിലെത്തിയ ചിത്രം 4,324 വോട്ടുകള്‍ നേടിയാണ് 17 ാം സ്ഥാനത്തെത്തിയിരിക്കുന്നത്.

https://www.facebook.com/PeranbuMovie/posts/2012251109035060

Read more

ആകെ 143 ചിത്രങ്ങളാണ് ലിസ്റ്റിലുള്ളത്. ഫെബ്രുവരി 4 നാണ് ഓഡിയന്‍സ് അവാര്‍ഡ് നേടിയ ചിത്രം പ്രഖ്യാപിക്കുക. 10,000 യൂറോയാണ് സമ്മാനത്തുക. ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്,അഞ്ജലി അമീര്‍, അഞ്ജലി, സമുദ്രക്കനി എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവാന്‍ ശങ്കര്‍രാജയുടേതാണ് സംഗീതം.