നവാഗതനായ സജീവ് പിള്ളയുടെ സംവിധാനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമ മാമാങ്കത്തിന്റെ ചിത്രീകരണം ഈ മാസം 10ന് ആരംഭിക്കും. സിനിമയ്ക്കായി 100 ദിവസത്തെ ഡേറ്റ് ആണ് മമ്മൂട്ടി നല്‍കിയിരിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍. .പഴശ്ശിരാജക്ക് ശേഷം മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമ എന്ന പ്രത്യേകതയും മാമാങ്കത്തിനുണ്ട്. ചിത്രത്തില്‍ മൂന്നു നായികമാരാണുള്ളത്. നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.
ക്വീനിലൂടെ അരങ്ങേറിയ ധ്രുവനും സിനിമയുടെ ഭാഗമാകും. മംഗലാപുരത്താകും ആദ്യ ഘട്ട ചിത്രീകരണം ആരംഭിക്കുക. 20 ദിവസമാണ് ആദ്യഘട്ട ചിത്രീകരണം. ഏപ്രിലില്‍ തുടങ്ങുന്ന രണ്ടാംഘട്ട ചിത്രീകരണത്തിലെ നായികമാര്‍ ഉണ്ടാവൂ. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാകും മാമാങ്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. പതിനേഴ് വര്‍ഷത്തെ ഗവേഷണത്തിനുശേഷം സജീവ് പിള്ള ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്തെന്ന് മമ്മൂട്ടി ചിത്രം പ്രഖ്യാപിക്കവേ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
വള്ളുവനാട്ടിലെ ചാവേറുകളുടെ കഥപറയുന്ന മാമാങ്കത്തില്‍ സഹകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. മാമാങ്കം എന്ന പേര്‍ സിനിമയ്ക്ക് നല്‍കാന്‍ അനുമതി തന്ന നവോദയയ്ക്ക് നന്ദിയും മമ്മൂട്ടി കുറിച്ചു. നേരത്തെ നവോദയ മാമാങ്കം എന്ന പേരില്‍ ചിത്രം പുറത്തിറക്കിയിട്ടുണ്ട്. 1979ലാണ് ഈ ചിത്രം പുറത്തുവന്നത്