ഒന്നുകൂടി ആലോചിച്ചിട്ട് മതി; ഷമ്മി തിലകന്റെ പുറത്താക്കലിനെ എതിര്‍ത്ത് മമ്മൂട്ടി

താരസംഘടനയായ അമ്മയില്‍നിന്ന് നടന്‍ ഷമ്മി തിലകനെ പുറത്താക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച ചുരുക്കം പേരില്‍ മമ്മൂട്ടിയുമെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടി, മനോജ് കെ ജയന്‍, സംവിധായകന്‍ ലാല്‍, ജഗദീഷ് തുടങ്ങിയവരാണ് ഷമ്മിയെ പുറത്താക്കുന്നതിനെ എതിര്‍ത്തത്.

ഇന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് മമ്മൂട്ടി അടക്കമുള്ളവര്‍ എതിര്‍പ്പ് അറിയിച്ചത്. പുറത്താക്കല്‍ നടപടി ഒന്ന് കൂടി ആലോചിച്ചു നടപ്പാക്കണമെന്നാണ് യോഗത്തില്‍ ജഗദീഷ് ആവശ്യപ്പെട്ടത്.

ഷമ്മി തിലകനെ ‘അമ്മ’യിൽ നിന്ന് പുറത്താക്കിട്ടില്ലെന്ന് സംഘടന. അന്തിമ തീരുമാനം എക്സിക്യൂട്ടിവ് കമ്മറ്റിയുടേതാണ്. ഷമ്മി തിലകന്റെ അഭിപ്രായം കൂടി കേട്ട ശേഷമായിരിക്കും തീരുമാനമെന്ന് സിദ്ദിഖ് പറഞ്ഞു. വാർഷിക ജനറൽ ബോഡിക്ക് ഒരാളെ പിരിച്ചു വിടാൻ അധികാരമില്ലെന്നും, എടുത്തു ചാടി തീരുമാനമെടുക്കാൻ കഴിയില്ലെന്നും  സംഘടന നേതാക്കൾ പറഞ്ഞു.

ഇന്ന്  ഉച്ചയ്ക്കാണ് ഷമ്മി തിലകനെ പുറത്താക്കിയെന്ന വാർത്ത പുറത്തു വന്നത്. അമ്മ ഭാരവാഹികൾക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതും, അമ്മയുടെ കഴിഞ്ഞ ജനറൽ ബോഡി യോഗം മൊബൈലിൽ ചിത്രീകരിച്ചതിനായിരുന്നു നടപടി.

ജനറൽ ബോഡി യോഗം മൊബൈലിൽ പകർത്തിയതിനെ കുറിച്ച് അച്ചടക്ക സമിതിക്കു മുമ്പാകെ ഷമ്മി തിലകൻ വിശദീകരണം നൽകിയിരുന്നില്ല. മുൻപ് നാലു തവണ ഷമ്മിയോട് ഹാജരാകാൻ അമ്മ നിർദേശിച്ചിരുന്നുവെങ്കിലും നടൻ ഹാജരായില്ല.

Latest Stories

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ