മമ്മൂട്ടിയുടെ അഭാവത്തില്‍ മറ്റൊരാളെ വെച്ച് ഡബ്ബ് ചെയ്ത് പണി കിട്ടി; ഒടുവില്‍ തീരുമാനം മാറ്റി 'ഏജന്റ്' ടീം

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളില്‍ ഒന്നാണ് ‘ഏജന്റ്’. എന്നാല്‍ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറിന് വിമര്‍ശനങ്ങളാണ് ലഭിച്ചത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ശബ്ദത്തിന് രണ്ട് ഡബ്ബിംഗ് വന്നതാണ് ഇതിന് കാരണമായത്.

ട്രെയ്ലറില്‍ മമ്മൂട്ടിയുടെ കേണല്‍ മഹാദേവനെ പ്രാധാന്യത്തോടെ തന്നെ കാണിക്കുന്നുണ്ട്. എങ്കിലും, സംഭാഷണങ്ങളില്‍ ചിലത് മമ്മൂട്ടിയുടെ ശബ്ദത്തിലും ചില ഡയലോഗുകള്‍ മറ്റാരുടെയോ ശബ്ദത്തിലുമാണ്. ഈ വ്യത്യാസം വേഗത്തില്‍ മനസിലാക്കിയ മലയാളി പ്രേക്ഷകര്‍ വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കി.

‘യാത്ര’യില്‍ സ്വയം ഡബ്ബ് ചെയ്ത മമ്മൂട്ടിയ്ക്ക് ഏജന്റിലും ചെയ്തു കൂടെ എന്നായിരുന്നു ചോദ്യം. അതേസമയം മമ്മൂട്ടി ചിത്രത്തില്‍ ഇരട്ടവേഷം കൈകാര്യം ചെയ്യും എന്ന തരത്തിലും ചര്‍ച്ച എത്തിയിരുന്നു. ഇതോടെ സിനിമയ്ക്കായി വീണ്ടും ഡബ്ബ് ചെയ്യാന്‍ ഒരുങ്ങുകയാണ് മമ്മൂട്ടി.

കേണല്‍ മഹാദേവന്റെ മുഴുവന്‍ സംഭാഷണങ്ങളും മമ്മൂട്ടിയുടെ ശബ്ദഗാംഭീര്യത്തില്‍ തന്നെ കേള്‍ക്കാനാവുമെന്ന് വിശദീകരണം നല്‍കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഡബ്ബിംഗ് പുനരാരംഭിച്ചിരിക്കുകയാണ് മമ്മൂട്ടി. മൂന്ന് റീല്‍ മാത്രമാണ് അദ്ദേഹം സ്വന്തം കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരുന്നത്.

ട്രെയിലര്‍ ലോഞ്ചിന്റെ തിയതി നേരത്തെ നിശ്ചയിച്ചിരുന്നതിനാല്‍ മമ്മൂട്ടിയുടെ അഭാവത്തില്‍ മറ്റൊരാളെ വെച്ച് ട്രെയിലറിന് മാത്രമായി ഡബ്ബ് ചെയ്യിക്കുകയായിരുന്നു അണിയറക്കാര്‍. സ്‌ക്രീനില്‍ ചിത്രമെത്തുമ്പോള്‍ മമ്മൂട്ടിയുടെ ശബ്ദത്തില്‍ തന്നെയാവും കേണല്‍ മഹാദേവന്‍ സംസാരിക്കുക.

Latest Stories

"ഞാൻ വിരമിക്കൽ മത്സരം വേണ്ടെന്ന് വെച്ചതിന് ഒറ്റ കാരണമേ ഒള്ളു"; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ