സമ്പൂര്‍ണ ഹൈടെക്ക് മൂവിയുമായി മമ്മൂക്ക; എന്താണ് 'ബസൂക്ക'?

മലയാള സിനിമ വഴി മാറി ചിന്തിച്ചിട്ടുള്ള പല സന്ദര്‍ഭങ്ങളിലും മമ്മൂട്ടിയുടെ സാന്നിദ്ധ്യം പ്രകടമാണ്. പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കുന്നതില്‍ മാത്രമല്ല ‘യവനിക’യില്‍ തുടങ്ങി, ഇന്നലെ ഫസ്റ്റ് ലുക്ക് പുറത്ത് വന്ന ‘ബസൂക്ക’ എന്ന സിനിമയില്‍ വരെ അത് പ്രകടമാണ്. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് മമ്മൂട്ടി ഇപ്പോഴും നായകനായി തുടരുന്നത്. പറയാന്‍ വന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രം ബസൂക്കയെ കുറിച്ചാണ്.

ഒരു ഹോളിവുഡ് സ്‌റ്റൈലില്‍ അധികം സൂചനകളൊന്നും തരാതെയാണ് ഇന്നലെ ബസൂക്കയുടെ ഫസ്റ്റ് ലുക്ക് എത്തിയത്. കൈയില്‍ തോക്കും പിടിച്ച് നില്‍ക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. ഇതൊരു ഗ്യാങ്സ്റ്റര്‍ മൂവിയാണ് വരാന്‍ പോകുന്നത് എന്നാണ് പോസ്റ്ററില്‍ നിന്നുള്ള സൂചന. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന തികഞ്ഞ ഹൈടെക്ക് മൂവിയായിരിക്കും ഈ സിനിമ. പുതിയ തലമുറക്കാര്‍ക്ക് ഏറെ സ്വീകാര്യമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ഗൗതം മേനോനും ഷൈന്‍ ടോം ചാക്കോയും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. മറ്റു പ്രമുഖ താരങ്ങളും ഈ സിനിമയില്‍ എത്തുന്നുണ്ട് എന്നാണ് വിവരം. നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയാണ് ബസൂക്ക. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. ഏപ്രില്‍ 23ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയിലും ബംഗളൂരിലുമായിട്ടാണ് പൂര്‍ത്തിയാകുക.

അതേസമയം, ഇത് കൂടാതെ രണ്ട് വമ്പന്‍ സിനിമകളാണ് മമ്മൂട്ടിയുടെതായി എത്താന്‍ പോകുന്നത്. അതിലൊന്നാണ് കാതല്‍. മമ്മൂട്ടിക്കൊപ്പം ജ്യോതികയും ഒന്നിക്കുന്ന സിനിമയാണ് കാതല്‍: ദ കോര്‍. സിനിമയുടെ റിലീസ് നീളുമെന്നാണ് വിവരം. ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം മെയ് 13ന് റിലീസ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റിലീസ് മാറ്റിവെച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാത്യു ദേവസി എന്നാണ് സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സിക്കുന്ന ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി യായാണ് താരം വേഷമിടുന്നത്. ഏറെ പ്രതീക്ഷകളോടെയാണ് സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുന്നത്.

മറ്റൊരു മമ്മൂട്ടി സിനിമ കണ്ണൂര്‍ സ്‌ക്വാഡ് ആണ്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെയോ ജൂലൈയിലോ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ അവസാവഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിലാണ് അണിയറപ്രവര്‍ത്തകര്‍. രണ്ട്-മൂന്ന് മാസത്തിനുള്ളില്‍ സിനിമ പൂര്‍ത്തിയാകും. ‘റോഷാക്ക്’, ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘കാതല്‍’ എന്നീ സിനിമകള്‍ക്ക് ശേഷമുള്ള മമ്മൂട്ടി കമ്പനി ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി