'ക്രിസ്റ്റഫര്‍' റിലീസ് അടുത്ത മാസം? പ്രതികരിച്ച് അണിയറ പ്രവര്‍ത്തകര്‍

മമ്മൂട്ടി-ബി. ഉണ്ണികൃഷ്ണന്‍ കോംമ്പോയില്‍ ഒരുങ്ങുന്ന ‘ക്രിസ്റ്റഫര്‍’ ചിത്രത്തെ കുറിച്ചുള്ള വ്യാജ വാര്‍ത്തകളെ തള്ളി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ചിത്രം അടുത്ത മാസം റിലീസ് ചെയ്യുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തയ്‌ക്കെതിരെയാണ് അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.

ക്രിസ്റ്റഫറിന്റെ റിലീസ് തിയതി സംബന്ധിച്ച് നിരവധി ഊഹോപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എല്ലാം അഭ്യൂഹം മാത്രം. സിനിമയുടെ ബന്ധപ്പെട്ട ഏത് ഔദ്യോഗിക ആശയവിനിമയവും മമ്മൂട്ടിയുടെയും ക്രിസ്റ്റഫറിന്റെയും സോഷ്യല്‍ മീഡിയ ഹാന്‍ഡുകളിലൂടെയായിരിക്കും എന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് നിര്‍മ്മാണം. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍. തെന്നിന്ത്യന്‍ താരം വിനയ് റായ്‌യും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തും.

ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി എന്നീ താരങ്ങളും മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളാണ് ലൊക്കേഷന്‍.

‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടു കൂടിയ ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസ് സിദ്ധിക്ക് ആണ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. എഡിറ്റിംഗ് മനോജ്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം