ഞെട്ടിപ്പിക്കുന്ന മമ്മൂട്ടി, ഈ വര്‍ഷത്തെ അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകള്‍!

ഓരോ തവണയും സ്വയം തേച്ചു മിനുക്കി എടുക്കുന്ന നടന്‍… 2022 അവസാനിക്കാന്‍ പോകുമ്പോള്‍ 5 സിനിമകളാണ് മമ്മൂട്ടിയുടെതായി പുറത്തിറങ്ങിയത്. 5 കഥാപാത്രങ്ങള്‍, 5 ഗെറ്റപ്പുകള്‍.. അതും ഒരു തരത്തിലും ഒരേപോലെ എന്ന് പറയാന്‍ പറ്റാത്തത്. മമ്മൂട്ടിയെ മലയാളത്തിന്റെ മഹാനടന്‍ എന്ന് വിളിക്കുന്നത് വെറുതെയല്ല.

Bheeshma Parvam Box Office Day 5: Mammootty Starrer Shows Excellent Hold On Monday, To Cross A Global Milestone Today

നരവീണ മുടിയും താടിയും, മക്കളും പേരമക്കളുമുള്ള നായകന്‍. അതാണ് ‘ഭീഷ്മപര്‍വ’ത്തില്‍ കണ്ട മൈക്കിളപ്പന്‍. മമ്മൂട്ടി എന്ന താരത്തെ ഹൈലൈറ്റ് ചെയ്തു കൊണ്ടെത്തിയ അമല്‍ നീരദ് ചിത്രം. പക്കാ സ്റ്റൈലിഷ് ആയി, ചെറിയൊരു നോട്ടം കൊണ്ടും മാനറിസങ്ങള്‍ കൊണ്ടും അഞ്ഞൂറ്റി മൈക്കിള്‍ എന്ന മൈക്കിളപ്പന്‍ പ്രേക്ഷകരെ ഹരം കൊള്ളിച്ചിരുന്നു. 70ാം വയസിലും ചുറുചുറുക്കോടെ അഭിനയിക്കുന്ന താരത്തിന്റെ ഫൈറ്റ് സീനും എല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 2022ന്റെ തുടക്കത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി, മലയാള സിനിമയ്ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കിയ സിനിമ കൂടിയാണിത്.

CBI 5 The Brain Review: Mammootty effortlessly transforms into Sethurama Iyer in an intelligently woven script | Entertainment News,The Indian Express

എന്നാല്‍ ഈ വര്‍ഷം മമ്മൂട്ടിയുടേതായി രണ്ടാമത് എത്തിയ ‘സിബിഐ 5’ പ്രേക്ഷകരെ നിരാശരാക്കിയ സിനിമയായിരുന്നു. അസാമാന്യ പ്രകടനം കാഴ്ചവച്ച് മമ്മൂട്ടി തിളങ്ങിയെങ്കിലും സിനിമയുടെ തിരക്കഥ പ്രേക്ഷകരെ സ്പര്‍ശിച്ചില്ല. ”സിബിഐ 5 ഇന്ത്യന്‍ സിനിമയിലെ തന്നെ ത്രില്ലര്‍ സിനിമകളുടെ ഒരു ബെഞ്ച്മാര്‍ക്കായിരിക്കും” എന്ന വിശേഷണമായിരുന്നു തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി സിനിമയ്ക്ക് നല്‍കിയിരുന്നത്. എന്നാല്‍ അപ്‌ഡേറ്റഡ് ആയ ഇന്നത്തെ കാലത്തിനൊപ്പം ഓടിയെത്താന്‍ എസ്.എന്‍ സ്വാമിയുടെ തിരക്കഥയ്ക്ക് സാധിച്ചിട്ടില്ല. ബാസ്‌ക്കറ്റ് കില്ലിംഗ് എന്നൊരു ടേം കൊണ്ടുവന്നും മമ്മൂട്ടിയെ കാണിച്ചും പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാന്‍ മാത്രമേ സിനിമയ്ക്ക് കഴിഞ്ഞുള്ളു. മമ്മൂട്ടിയുടെ കരിയറിലെ ഈ വര്‍ഷത്തെ ഒരേയൊരു ഫ്‌ളോപ്പ് സിനിമയാണിത്.

Puzhu trailer: Parvathy and Mammootty collaborate for intense family drama, watch | Entertainment News,The Indian Express

പുഴു എന്ന സിനിമ ഹൈലൈറ്റ് ചെയ്തത് മമ്മൂട്ടിയിലെ നടനെയാണ്. ജാതി വെറിയും ടോക്‌സിക് പാരന്റിംഗും ആദ്യമായാണ് മലയാള സിനിമയില്‍ ഇത്രയും തുറന്ന് കാണിക്കുന്നത്. പറയാന്‍ മടിക്കുന്ന ഒരു കോണ്‍സെപ്റ്റുമായി നവാഗതയായ റത്തീന എത്തിയപ്പോള്‍ മമ്മൂട്ടി അത് സ്വീകരിച്ചു. ഇതോടെ പുഴു മമ്മൂട്ടിയുടെ കരിയറില്‍ ഒരു വിശേഷപ്പെട്ട സ്ഥാനം തന്നെ നേടി. നെഗറ്റീവ് ഷെയ്ഡുള്ള നായകനായി മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിച്ചു.

Rorschach' movie review: Mammootty's psychological thriller is intriguing but imperfect - The Hindu

മമ്മൂട്ടിയിലെ നടനെ വീണ്ടും ചികഞ്ഞു കൊണ്ടാണ് ‘റോഷാക്ക്’ എത്തിയത്. മലയാള സിനിമയില്‍ ഒരു എക്‌സ്പിരിമെന്റ് അറ്റംപ്റ്റ് ആണ് റോഷാക്ക് എന്ന നിസാം ബഷീര്‍ ചിത്രം. ഒരു പ്രതികാര കഥയായിട്ട് കൂടി വലിയ ട്വിസ്റ്റുകളോ വഴിത്തിരിവുകളോ അമിത വയലന്‍സോ മാസ്സ് സീനുകളോ ഇല്ലാതെ അവസാനിക്കുന്ന സിനിമയാണിത്. ലൂക്ക് ആന്റണിയായി ഇതുവരെ കണ്ട കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തനായാണ് മമ്മൂട്ടി സിനിമയില്‍ വേഷമിട്ടത്. ആരാണ് ഇയാള്‍? എന്തിനാണ് വന്നത്? എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കിക്കൊണ്ടാണ് സിനിമയുടെ കഥ പറഞ്ഞു പോകുന്നത്. ലൂക്ക് ആന്റണിയായി ഗംഭീര പ്രകടനം തന്നെയായിരുന്നു മമ്മൂട്ടിയെുടേത്.

May be an image of 8 people, people standing and outdoors

ഐഎഫ്എഫ്‌കെയില്‍ സംഘര്‍ഷം സൃഷ്ടിച്ച സിനിമയാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി കോംമ്പോ കാണാന്‍ സിനിമാസ്വാദകര്‍ ഒഴുകി എത്തിയിരുന്നു. ഐഎഫ്എഫ്‌കെയില്‍ റിലീസ് ചെയ്ത സിനിമയില്‍ മമ്മൂട്ടിയുടെ രൂപമാറ്റവും അഭിനയവും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഈ സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഒരിക്കലും മമ്മൂട്ടിയെ കാണാനാവില്ല. സുന്ദരം എന്നയാളായി മാറുന്ന ജെയിംസിനെ മാത്രമാണ് സിനിമയില്‍ കാണാനാവുക. തന്റെ മുന്‍ സിനിമകളായ ‘ചുരുളി’, ‘ജെല്ലിക്കെട്ട്’, ‘അങ്കമാലി ഡയറീസ്’എന്നിവയില്‍ നിന്നും അല്‍പം വഴി മാറിയാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ നന്‍പകല്‍ നേരത്ത് മയക്കം ഒരുക്കിയത്. അഭിനയത്തില്‍ മമ്മൂട്ടി സൂഷ്മത പുലര്‍ത്തിയപ്പോള്‍, സിനിമാപ്രേമികളെ സംബന്ധിച്ച് നന്‍പകല്‍ നേരത്ത് മയക്കം ഒരു കാഴ്ച വിരുന്നായി മാറി.

Read more

ഇനി അടുത്ത വര്‍ഷം ഒരുപാട് കഥാപാത്രങ്ങളുമായി മമ്മൂട്ടി സ്‌ക്രീനില്‍ എത്താന്‍ ഒരുങ്ങുകയാണ്. ബി. ഉണ്ണികൃഷ്ണനൊപ്പം ‘ക്രിസ്റ്റഫര്‍’, എംടിക്കൊപ്പം ‘കടുഗണ്ണാവ ഒരു യാത്ര’, ജിയോ ബേബിക്കൊപ്പം ജ്യോതികയുടെ നായകാനയി ‘കാതല്‍’, തെലുങ്ക് ചിത്രം ‘ഏജന്റ്’.. പൃഥ്വിരാജ് ഒരിക്കല്‍ പറഞ്ഞപോലെ മമ്മൂക്കയുടെ കരിയറിലെ ഇന്ററസ്റ്റിംഗ് ഫേസ് ഇനിയാണ് ആരംഭിക്കാന്‍ പോകുന്നത്.. അല്ല ആരംഭിച്ചു കഴിഞ്ഞു.