മമ്മൂട്ടി ചിത്രം ‘കാതല്‍’ ഏറ്റെടുത്ത് പ്രേക്ഷകര്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി തിരഞ്ഞെടുക്കുന്ന പ്രമേയങ്ങള്‍ ഞെട്ടിക്കുന്നതാണ്, ജ്യോതികയുടെ കരിയര്‍ ബെസ്റ്റ്, ജിയോ ബേബിയുടെ മികച്ച ചിത്രം എന്നിങ്ങനെയാണ് ആദ്യം എത്തുന്ന പ്രതികരണങ്ങള്‍.
”കാതല്‍ ഒരു ഗംഭീര സിനിമയാണ്. സിനിമയില്‍ പറയാന്‍ ഉദ്ദേശിച്ച ആശയങ്ങള്‍ ധൈര്യമായി ശക്തമായി പറയാന്‍ ഉപയോഗിച്ച ടൂള്‍ എന്നത് അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് കൊണ്ടാണ്. ഇത് രണ്ടും ഗംഭീരം ആകുന്നിടത്ത് ആണല്ലോ ഭംഗിയുള്ള സിനിമകള്‍ സൃഷ്ടിക്കപ്പെടുന്നത്. മമ്മൂട്ടി കമ്പനി എന്നാല്‍ മിനിമം ഗ്യാരന്റി എന്നാണ്. മമ്മൂട്ടി ഒരു വര്‍ഷം തന്നെ നന്‍പകല്‍ നേരത്ത് മയക്കം, ഇപ്പോള്‍ കാതല്‍… ഈ 2 പടങ്ങളിലൂടെ ഗംഭീര പെര്‍ഫോമന്‍സ് ആണ് നല്‍കിയിരിക്കുന്നത്” എന്നാണ് ഒരു പ്രേക്ഷകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
”മലയാള സിനിമയില്‍ പുതിയ അടിത്തറ പാകാന്‍ ശ്രമിക്കുകയാണ് ഈ 70കാരന്‍, താന്‍ തിരഞ്ഞെടുക്കുന്ന പ്രമേയങ്ങളിലൂടെ സ്‌ക്രീനില്‍ പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കുന്നു.. ജിയോ ബേബിയുടെ കാതല്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ്. ഗംഭീരം” എന്നാണ് മറ്റൊരാളുടെ അഭിപ്രായം.
”കാതല്‍ ഒരു മനോഹരമായ സിനിമയാണ്, അത് നിങ്ങളുടെ കണ്ണുകളും ഹൃദയവും ഒരുപോലെ ത്രസിപ്പിക്കും. ഇത്രയും നല്ല സിനിമ ഒരുക്കിയതിന് മമ്മൂട്ടി, ജിയോ ബേബി, ജ്യോതിക, തിരക്കഥാകൃത്ത്, സംഗീതസംവിധായകന്‍ എന്നിവര്‍ക്ക് നിറഞ്ഞ കൈയ്യടി” എന്നാണ് ഒരു എക്‌സ് പോസ്റ്റ്.
അതേസമയം, മാത്യു ദേവസി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഓമന എന്ന കഥാപാത്രമായാണ് ജ്യോതിക ചിത്രത്തില്‍ വേഷമിട്ടത്. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മാത്യൂസ് പുളിക്കന്‍ ആണ് സംഗീതം.