കേരളത്തില്‍ കനത്ത മഴ, തിയേറ്ററില്‍ മഹാപ്രളയം; 'കണ്ണൂര്‍ സ്‌ക്വാഡ്' ഹിറ്റിലേക്ക്, കളക്ഷന്‍ റിപ്പോര്‍ട്ട്

മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡി’ന് ബോക്‌സ് ഓഫീസില്‍ വന്‍ നേട്ടം. ആദ്യ ദിനം 2.4 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം തുടര്‍ന്നുള്ള ദിവസങ്ങളിലും ഗംഭീര കളക്ഷനാണ് സ്വന്തമാക്കുന്നത്. കേരളത്തില്‍ കനത്ത മഴ തുടരുമ്പോഴും തിയേറ്ററില്‍ ജനപ്രളയമാണ്. ചിത്രം രണ്ടാം ദിനം 2.75 കോടിയാണ് നേടിയത്.

മൂന്നാം ദിവസം 3.45 കോടിയായി കളക്ഷന്‍ ഉയര്‍ന്നു. കനത്ത മഴയിലും മമ്മൂട്ടി ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കുന്നു എന്നത് വമ്പന്‍ വിജയത്തിന്റെ സൂചനയാണ്. വന്‍ റിലീസ് അല്ലാതെ എത്തിയ ചിത്രം എന്ന നിലയില്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിന് ലഭിച്ചു കൊണ്ടിരിക്കുന്നത് വമ്പന്‍ കളക്ഷനാണ് എന്നതാണ് പ്രത്യേകത.

മമ്മൂട്ടി നിറഞ്ഞു നില്‍ക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടന്‍ റോണി ഡേവിഡ് രാജും പങ്കാളിയായിരിക്കുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ വിതരണം. വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ധ്രുവന്‍, ഷെബിന്‍ ബെന്‍സണ്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?