മമ്മൂട്ടിയില്‍ നിന്നും പ്രതീക്ഷിച്ചത് കിട്ടിയോ? 'കണ്ണൂര്‍ സ്‌ക്വാഡ്' എങ്ങനെ? പ്രേക്ഷക പ്രതികരണം

മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ പൈസ വസൂല്‍ ചിത്രമെന്ന് പ്രേക്ഷകര്‍. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടി പതിവു പോലെ തകര്‍ത്തിട്ടുണ്ട് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ അതിനൊപ്പം തന്നെ ചില നെഗറ്റീവ് റിവ്യൂകളും എത്തുന്നുണ്ട്.

”കിടു.. ഇക്ക പതിവ് പോലെ തകര്‍ത്തിട്ടുണ്ട് പടത്തില്ലേക്ക് വന്നാല്‍ ഫസ്റ്റ് ഹാഫ്‌നെക്കാളും 2nd ഹാഫ് വന്‍ പൊളി. ആ നോര്‍ത്ത് വില്ലേജ് ഫൈറ്റ് ഒക്കെ.. പിന്നെ എടുത്ത് പറയാന്‍ ഉള്ളത് സുഷിന്‍ ഡേയ് എന്നാടാ പണ്ണി വെച്ചുറുക്കെ അമ്മാതിരി ഐറ്റംസ്” എന്നാണ് ഒരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”നല്ല അടിപ്പൊളി ഫസ്റ്റ് ഹാഫ്.. പക്ഷെ അതിനൊത്തു ഉയരാത്ത സെക്കന്റ് ഹാഫും സ്‌പെഷ്യലി ടൈല്‍ ഏന്‍ഡ് നോട്ട് സാറ്റിസ്‌ഫൈഡ്.. എല്ലാവര്‍ക്കും ദാഹിക്കുന്ന ടൈപ്പ് പാറ്റേണ്‍ ആണോ എന്നും അറിഞ്ഞൂടാ…. തിയേറ്ററില്‍ ഫ്‌ലോപ്പ് ആവാനുള്ള സകല സാധ്യതതകളും കാണുന്നു.. മൊത്തത്തില്‍ പറഞ്ഞാല്‍ ഒന്ന് കണ്ടിരിക്കാന്‍ ഉള്ള പരുവത്തില്‍ ആക്കിയിട്ടുണ്ട് മേക്കിങ്, ബിജിഎം കൊണ്ട്… പിന്നെ ഇക്കക്ക് ഈ വക റോള്‍….fights ഒക്കെ പക്കാ suit ആണ് ..” എന്നാണ് മറ്റൊരു അഭിപ്രായം.

”ഹാഫ് കൊള്ളാം അത്ര വലിയ Wow Moments ഒന്നുമില്ല അതുപോലെ ചെറിയ പേസിങ് ഇഷ്യൂസ് ഒകെ ഉണ്ട് എന്നാലും ഒരു Watchable, Okayish ഫീല്‍ തരുന്നുണ്ട് സുഷിന്‍ കത്തിക്കല്‍ തന്നെ.. ഒരു Above Average Verdict കിട്ടാന്‍ സെക്കന്റ് ഹാഫ് ഇതിലും നന്നാവണം” എന്നാണ് മറ്റൊരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

എന്നാല്‍ പൈസ വസൂല്‍ പടം എന്നാണ് വേറൊരു റിവ്യു. ”പൈസ വസൂല്‍ പടം. മമ്മൂക്കയില്‍ നിന്നും ടീമില്‍ നിന്നും വ്യത്യസ്തമായൊരു അനുഭവം. ബിജിഎം, സ്റ്റോറി ടെല്ലിംഗ്, ഫൈറ്റുകള്‍ ഒക്കെ ഗംഭീരം. എല്ലാ കഥാപാത്രങ്ങളും ജീവിക്കുകയായിരുന്നു. ബ്ലോക്ബസ്റ്റര്‍ ലോഡിംഗ്” എന്നാണ് ട്വിറ്ററില്‍ എത്തിയ ഒരു അഭിപ്രായം.


”ഭയനകമായ ഒരു ക്രൈം സ്റ്റോറി ഫോളോ അപ് ചെയ്യുന്ന ടീമിനെ പരിചയപെടുത്തി കൊണ്ടാണ് സിനിമയുടെ ആദ്യ പകുതി. സിനിമയുടെ ടോണ്‍ സജ്ജമാകുന്നത് രണ്ടാം പകുതിയിലാണ്. പൊലീസ് സേനയ്ക്കുള്ള ആദരവായി അവസാനിക്കുന്നു. സുഷിന്‍ ശ്യാമിന്റെ മികച്ച ബിജിഎം, പ്രത്യേക കൈയ്യടി, റോബി വര്‍ഗീസ് ആദ്യ സംവിധാന സംരംഭം ഗംഭീരമാക്കി” എന്നീങ്ങനെയാണ് ചില അഭിപ്രായങ്ങള്‍.

മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് കണ്ണൂര്‍ സ്‌ക്വാഡ് ഒരുക്കിയിരിക്കുന്നത്. എ.എസ്.ഐ. ജോര്‍ജ് ആയാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിട്ടത്. റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

Latest Stories

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം