കേരളം ഭരിക്കാന്‍ 'കടയ്ക്കല്‍ ചന്ദ്രന്‍', 'കള'യുമായി ടൊവിനോയും ഈ വാരാന്ത്യത്തില്‍ എത്തുന്നു; ബുക്കിംഗ് ആരംഭിച്ചു

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം “വണ്ണും”, ടൊവിനോ ചിത്രം “കള”യും ഈ വാരാന്ത്യത്തില്‍ തിയേറ്ററുകളിലേക്ക്. മാര്‍ച്ച് 25ന് കളയും 26ന് വണ്ണും പ്രദര്‍ശനത്തിനെത്തും. ചിത്രങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. മമ്മൂട്ടി കേരളാ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ ആയി വേഷമിടുന്ന ചിത്രമാണ് വണ്‍. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന് ബോബി- സഞ്ജയ് ടീം ആണ് തിരക്കഥ ഒരുക്കിയത്.

രാഷ്ട്രീയവും പ്രതിസന്ധിയും അടിച്ചൊതുക്കലുമൊക്കെ പ്രമേയമാകുന്നു ചിത്രമാകും വണ്‍ എന്നാണ് നേരത്തെ എത്തെിയ ട്രെയ്‌ലര്‍ വ്യക്തമാക്കുന്നത്. ഗാനഗന്ധര്‍വ്വന് ശേഷം വീണ്ടും മമ്മുക്കയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ശ്രീലക്ഷ്മി ആര്‍ ആണ്.

ടൊവിനോ തോമസിനെ നായകനാക്കി രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. സിനിമയുടെ ചിത്രീകരണത്തിനിടെ വെിനോയ്ക്ക് പരിക്കേറ്റത് വാര്‍ത്തയായിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ വയറിന് പരിക്കേല്‍ക്കുകയായിരുന്നു. ആഴ്ചകള്‍ നീണ്ട വിശ്രമത്തിന് ശേഷമാണ് താരം വീണ്ടും ഷൂട്ടിംഗിനെത്തിയത്.

യദു പുഷ്പാകരന്‍, രോഹിത്ത് വി എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെക്കന്റ് ഷോ ആരംഭിച്ചതിന് ശേഷം റിലീസ് ചെയ്ത മമ്മൂട്ടിയുടെ ദ പ്രീസ്റ്റ് ചിത്രത്തിന് ഗംഭീര വരവേല്‍പ്പായിരുന്നു തിയേറ്ററുകളില്‍ ലഭിച്ചത്. ഈ വാരാന്ത്യത്തിലും തിയേറ്ററുകളില്‍ പ്രേക്ഷകരുടെ കുത്തൊഴുക്ക് തുടരുമോ എന്നറിയാന്‍ മൂന്ന് ദിവസങ്ങള്‍ കൂടി ബാക്കി.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം