മമ്മൂട്ടിക്ക് ക്യാന്‍സറോ? സിനിമയില്‍ നിന്നും ഇടവേള എടുത്ത് താരം; അഭ്യൂഹങ്ങള്‍ തള്ളി പിആര്‍ ടീം

നടന്‍ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ശ്വാസതടസത്തെ തുടര്‍ന്ന് താരം ആശുപത്രിയിലായി എന്ന വാര്‍ത്തകളും എത്തിയിരുന്നു. ഇതിനിടെ മമ്മൂട്ടിക്ക് ക്യാന്‍സര്‍ ബാധിച്ചതായും അതിനെ തുടര്‍ന്ന് നടന്‍ ചികിത്സയിലാണെന്നും വാര്‍ത്തകള്‍ എത്തി.

എന്നാല്‍ താരം ആരോഗ്യവാനാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടനുമായി അടുത്തവൃത്തങ്ങള്‍. മമ്മൂട്ടി പൂര്‍ണ്ണമായും സുഖമായിരിക്കുന്നു. എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണ് എന്നാണ് താരത്തോട് അടുത്തവൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

മമ്മൂട്ടി കാന്‍സര്‍ ബാധിതനായി ആശുപത്രിയിലാണ്, ചികിത്സയ്ക്കായി ഷൂട്ടിങ്ങില്‍ നിന്ന് ഇടവേള എടുത്തു എന്നിങ്ങനെ നിരവധി അഭ്യുഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. റംസാന്‍ വ്രതവുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി തിരക്കേറിയ ഷെഡ്യൂളില്‍ നിന്ന് ഇടവേള എടുത്തതെന്ന് താരത്തിന്റെ പിആര്‍ ടീം അറിയിച്ചിട്ടുണ്ട്.

”പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. റംസാന്‍ വ്രതം അനുഷ്ഠിക്കുന്നതുകൊണ്ട് അദ്ദേഹം അവധിയിലാണ്. അതുകൊണ്ടാണ് അദ്ദേഹം ഷൂട്ടിങ് ഷെഡ്യൂളില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹന്‍ലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിങ്ങിലേക്ക് മടങ്ങും” എന്നാണ് മമ്മൂട്ടിയുടെ പിആര്‍ ടീം മിഡ് ഡേയോട് പ്രതികരിച്ചത്.

അതേസമയം, മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളില്‍ എത്തുന്ന മഹേഷ് നാരായണന്റെ മള്‍ട്ടിസ്റ്റാറര്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ശ്രീലങ്കയില്‍ പൂര്‍ത്തിയായിരുന്നു. നയന്‍താര, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Latest Stories

'വിപിഎന്‍ ഉപയോഗിച്ച് ഞങ്ങള്‍ എത്തി', നിരോധിച്ച ഹാനിയ ആമിറിന്റെ ഇന്‍സ്റ്റഗ്രാമില്‍ കമന്റുമായി ഇന്ത്യക്കാര്‍; നടിയുടെ എച്ച്ഡി ചിത്രങ്ങള്‍ 25 രൂപയ്ക്ക് വില്‍പ്പനയ്ക്ക് വച്ച് പാകിസ്ഥാന്‍ യുവാവ്

IPL 2025: മുംബൈ ഇന്ത്യൻസ് ഒന്നും കിരീടം നേടില്ല, ട്രോഫി അവന്മാർ ഉയർത്തും: സുനിൽ ഗവാസ്കർ

CSK UPDATES: ടൈമർ അവസാനിച്ചു കഴിഞ്ഞാലും റിവ്യൂ തരാൻ നിന്റെ ടീമിന്റെ പേര് മുംബൈ എന്ന് അല്ലല്ലോ, ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം തീരുമാനം ചെന്നൈക്ക് പണിയായപ്പോൾ; വിവാദം കത്തുന്നു

'കോണ്‍ഗ്രസ് രാജവംശത്തിന്റെ മകനും കമ്മ്യൂണിസ്റ്റ് രാജകുടുംബത്തിലെ മകളും അഴിമതിയില്‍ അന്വേഷണം നേരിടുന്നു'; രാഹുല്‍ ഗാന്ധിയെയും വീണ വിജയനെയും ലക്ഷ്യമിട്ട് രാജീവ് ചന്ദ്രശേഖര്‍

കന്നഡയെ തൊട്ടാല്‍ പൊള്ളും, 'പഹല്‍ഗാം' പരാമര്‍ശം വിനയായി..; സോനു നിമിനെതിരെ കേസ്

IPL 2025: അവൻ വിരാട് കോഹ്‌ലിയെ പോലെ തന്നെ, റിസ്‌ക്കുകൾ എടുക്കാതെ ഏറ്റവും മികച്ചത് ആ താരം നൽകുന്നു; താരതമ്യവുമായി ജഡേജ

കലഹങ്ങളൊന്നുമില്ല രണ്ട് ഹൃദയങ്ങള്‍, ഒരു ഒപ്പ്..; നടന്‍ വിഷ്ണു ഗോവിന്ദന്‍ വിവാഹിതനായി

കൽപറ്റയിലേക്കുള്ള യാത്രാമധ്യേ അപകടം കണ്ടു, വഴിയിറങ്ങി പ്രിയങ്കാ ഗാന്ധി; വാഹനവ്യൂഹത്തിലെ ഡോക്ട്ടറെയും ആംബുലൻസും വിട്ടുനൽകി, ചികിത്സ ഉറപ്പാക്കി മടക്കം

തിരുവനന്തപുരത്ത് അമിത വേ​ഗത്തിലെത്തിയ കാർ മാധ്യമ പ്രവർത്തകയെ ഇടിച്ച് തെറിപ്പിച്ചു; ഗുരുതരാവസ്ഥയിൽ

CSK VS RCB: ചെന്നൈയെ തോല്പിച്ചത് ഞാനാണ്, ആ ഒരു കാര്യത്തിൽ എനിക്ക് പറ്റിയ തെറ്റ് കൊണ്ടാണ് ടീം തോറ്റത്: എം എസ് ധോണി