'വല്യേട്ടൻ' റീ റിലീസിന്; അറക്കൽ മാധവനുണ്ണിയുടെ പുതിയ ലുക്ക് പുറത്ത്!

മമ്മൂട്ടി നായകനായ ഷാജി കൈലാസ് ചിത്രം വല്യേട്ടൻ വീണ്ടും റീ റിലീസിന്. 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അറക്കൽ മാധവനുണ്ണിയെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ആരാധകര്‍ ഇന്നും കാണാൻ ആഗ്രഹിക്കുന്ന ചിത്രമാണ് വല്യേട്ടൻ.

സഹോദരന്‍മാരെ ജീവനുതുല്യം സ്‌നേഹിക്കുന്ന അദ്ദേഹം അവരുടെ സംരക്ഷണത്തിനായി ചെയ്യുന്ന കാര്യങ്ങളും അതിനിടയില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയുമൊക്കെയാണ് സിനിമ മുന്നേറുന്നത്.

മോളിവുഡിൽ റീ റിലീസ് കാലമായതോടെ ‘ഒരു വടക്കന്‍ വീരഗാഥ’, ‘ദേവാസുരം’ ‘ആറാംതമ്പുരാന്‍’, ‘ദേവദൂതന്‍’ തുടങ്ങി നിരവധി സിനിമകളാണ് റീ റിലീസിനെത്തുന്നത്. റീ റിലീസിന് എത്തിയ മണിച്ചിത്രത്താഴ്, ദേവദൂതന്‍ എന്നീ ചിത്രങ്ങൾ കാണാൻ പ്രേക്ഷകരുടെ തിരക്കായിരുന്നു.

Latest Stories

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഡേവിഡ് ബെക്കാമിൻ്റെ മകൻ 22-ആം വയസ്സിൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചതായി റിപ്പോർട്ട്

'സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ നല്‍കുന്നു'; എല്ലാ ജില്ലാ കേന്ദങ്ങളിലും പ്രതിഷേധം; പ്രത്യക്ഷസമരവുമായി ഡിവൈഎഫ്‌ഐ

ലെബനനിലെ ആഭ്യന്തരസുരക്ഷ അപകടത്തില്‍; ഇലട്രോണിക്ക് ഉപകരണങ്ങളുടെ പൊട്ടിത്തെറിയില്‍ ഞെട്ടി ഹിസ്ബുള്ള; വാക്കി ടോക്കി സ്‌ഫോടനത്തില്‍ മരണം 14 കടന്നു

പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിണറായി മറുപടി പറയണം; സത്യം അറിയാന്‍ പൊതുജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് വിഡി സതീശന്‍

"അദ്ദേഹം മാഞ്ചസ്റ്റർ വിട്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി" - ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതിനെക്കുറിച്ച് ജോർജിന റോഡ്രിഗസ്

ലെബനനില്‍ പേജറിന് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്‌ഫോടനത്തിന്റെ തല മൊസാദോ?

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; അപ്രായോഗികമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് വിചിത്രമായ അവകാശവാദവുമായി ജോർജിന റോഡ്രിഗസ്

"അന്ന് ഒരുപാട് വികാരങ്ങൾ നിറഞ്ഞ ദിവസമായിരുന്നു" - ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിലെ അവസാന ദിവസം ജോർജിന റോഡ്രിഗസ് ഓർമ്മിക്കുന്നു

ഈ വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്; ചര്‍ച്ചയായി ഇവൈ ചെയര്‍മാന് അന്ന സെബാസ്റ്റ്യന്റെ അമ്മയുടെ കത്ത്