ഷൂട്ടിംഗിനിടെ അടുത്ത വീട്ടിലേക്ക് കയറി കുശലം പറഞ്ഞ് മമ്മൂട്ടി; അമ്പരന്ന് വീട്ടുകാര്‍! വീഡിയോ

സിനിമയുടെ ഷൂട്ടിംഗിനിടെ യാദൃച്ഛികമായി തൊട്ടടുത്തുള്ള വീട്ടിലേക്ക് പോയി കുശലം പറഞ്ഞ് മമ്മൂട്ടി. ‘കാതല്‍’ സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ രസകരമായ നിമിഷമാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍ പങ്കുവച്ചിരിക്കുന്നത്. വരാന്തയില്‍ ഇരിക്കുന്ന വയോധികയോടും അവരുടെ കുടുംബാംഗങ്ങളോടും മമ്മൂട്ടി സംസാരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍.

സ്‌കൂട്ടറില്‍ മമ്മൂട്ടി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ എടുക്കുന്നതിന് വേണ്ടി അണിയറപ്രവര്‍ത്തകരുടെ ഒരു സംഘം സഞ്ചരിക്കുന്നതിനിടയിലാണ് സമീപത്തുള്ള വീട്ടില്‍ മമ്മൂട്ടിയും ഷൂട്ടിംഗ് സംഘവും കയറിയത്. അടുത്ത ഷോട്ട് ആകുന്നത് വരെ മമ്മൂട്ടി അവിടെ സംസാരിച്ച് നില്‍ക്കുകയായിരുന്നു.

അപ്രതീക്ഷിതമായി മമ്മൂട്ടിയെയും ഷൂട്ടിംഗ് സംഘത്തെയും കണ്ടപ്പോള്‍ വീട്ടുകാര്‍ ഞെട്ടിയെങ്കിലും താരം അവരോടൊക്കെ സൗഹൃദപരമായി സംസാരിക്കുകയായിരുന്നു. വരാത്തയില്‍ ഇരുന്ന അമ്മൂമ്മയോടാണ് മമ്മൂട്ടി സംസാരിച്ച് തുടങ്ങിയത്.

പ്രായമായതിനാല്‍ അങ്ങനെ സിനിമയൊന്നും കാണാറില്ലെന്ന് പറഞ്ഞ അമ്മൂമ്മയോട് ‘സിനിമ കാണുന്നത് നല്ലതാ’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അതിനുള്ള സൗകര്യങ്ങളൊരുക്കി തരാന്‍ പറയാമെന്നും മമ്മൂട്ടി പറയുന്നുണ്ട്. വീട്ടുകാരെല്ലാവരോടും വിശേഷങ്ങള്‍ തിരക്കിയതിന് ശേഷമാണ് മമ്മൂട്ടി അടുത്ത ഷോട്ടിനായി ഇറങ്ങിയത്.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍