ഇരുട്ടിന്റെ രാജാവ്; പ്രപഞ്ച സ്രഷ്ടാവായി മമ്മൂട്ടി, ഫോട്ടോഷൂട്ട് വൈറല്‍

പ്രപഞ്ചത്തിന്റെ സ്രഷ്ടാവായി മമ്മൂട്ടിയെ അവതരിപ്പിച്ചുകൊണ്ടുള്ള പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. മനോരമ കലണ്ടര്‍ 2022 ഫോട്ടോഷൂട്ടിലെ താരത്തിന്റെ പുതിയ ലുക്കാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. മമ്മൂട്ടി ദ് ക്രിയേറ്റര്‍’ എന്ന കണ്‍സപ്റ്റിലാണ് മനോരമ കലണ്ടര്‍ 2022 മൊബൈല്‍ ആപ്പ് ഫോട്ടോഷൂട്ടിന്റെ തീം ഒരുക്കിയിരിക്കുന്നത്. ‘രാജാവാകാന്‍ വഴിയൊരുക്കിയ ഒരു യോദ്ധാവിന്റെ കഥ, ഭൂതകാലത്തിലെ രാജ്യത്തിന്റെ രാജാവ്..എല്ലാറ്റിനും മുകളില്‍ ഒന്നാമനായി…രാജാവ്, അവന്‍ ഏകനാണ്.’…ഇതാണ് ഫോട്ടോഷൂട്ടിന്റെ പ്രമേയം.

കറുത്ത സ്യൂട്ട് അണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘ആദ്യം അവിടെയുണ്ടായിരുന്നത് നിശബ്ദത മാത്രം

ശൂന്യത… വിശാലത… ഒന്നുമില്ലായ്മയുടെ കടല്‍

അതിനുശേഷം അവനുണ്ടായി

അവന്റെ ശക്തി, സാമര്‍ഥ്യം

പിന്നെ ആ സാന്നിധ്യം…

അത് ഒരു ദൈവത്തിന്റെ,

രാവിനെ കീറിമുറിക്കുന്ന പ്രഭാതത്തിന്റെ…

അതെ ഇരുളിന്റെ രാജാവ്… ഒരേയൊരു സ്രഷ്ടാവ്!’…ചിത്രം പങ്കുവച്ച് മമ്മൂട്ടിയുടെ വാക്കുകള്‍.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങള്‍ തയാറാക്കിയിരിക്കുന്നത് ഫാഷന്‍ മോങ്ഗറാണ്.

Latest Stories

ധോണിയുടെ ആ കലിപ്പൻ സ്വഭാവം നിങ്ങൾ താങ്ങില്ല, അവൻ ബോളറെ കണ്ടം വഴിയോടിക്കും: രവിചന്ദ്രൻ അശ്വിൻ

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം