മമ്മൂട്ടിയുടെ വൈറല്‍ ലുക്ക് ബസൂക്കയിലേത്?

കഴിഞ്ഞ ദിവസം മമ്മൂട്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാകുന്നത്. മുടി അല്പം നീട്ടി കണ്ണാടിവെച്ച് ഓഫ് വൈറ്റ് കുര്‍ത്തയിലുള്ളതാണ് ചിത്രം. പുതിയ ചിത്രം ‘ബസൂക്ക’യിലെ ലുക്ക് ആണിതെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇത് സംബന്ധിച്ച് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പുരോഗമിക്കുന്നത്.

‘പുഴു’, ‘റോഷാക്ക്’ എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ത്രില്ലര്‍ ചിത്രമാണ് ബസൂക്ക. വിഖ്യാത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനോ ഡെന്നിസ് ആണ് സംവിധാനം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഡിനോയുടേത് തന്നെയാണ്. മമ്മൂട്ടി ചിത്രം പങ്കുവെച്ചതിന് പിന്നാലെ, ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ നിമിഷ് രവി ബസൂക്ക എന്ന ഹാഷ് ടാഗോടെ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഇതേ ചിത്രം പങ്കുവെച്ചിരുന്നു.
ടേക്കിംഗ് ദ ബാക്ക് സീറ്റ്’ എന്നാണ് ഫോട്ടോ പങ്കുവച്ച് മമ്മൂട്ടി കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും സിനിമാസ്വാദകരും രംഗത്തെത്തി. ‘ഇതൊക്കെ കണ്ടാല്‍ പിന്നെ ലൈക് അടിക്കാതെ… രാജകീയം’, ‘ഈ വര്‍ഷം സെപ്റ്റംബറില്‍ 7 അല്ല 72 വയസ് തികയുകയാണ്..’, ’90 വയസായാല്‍ ഇതിലും ചെറുപ്പമാകും’, എന്നിങ്ങനെയാണ് കമന്റുകള്‍.

നടനും സ്‌റ്റൈലിസ്റ്റുമായ ഷാനി ഷാക്കി എടുത്തതാണ് ചിത്രം. തെലുങ്ക് സിനിമ ‘ഏജന്റ്’ ആണ് അവസാനം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. സമ്മിശ്ര പ്രതികരണങ്ങളുമായി തിയേറ്ററില്‍ തുടരുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിന് കൈയ്യടിയുണ്ട്. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) തലവന്‍ മേജര്‍ മഹാദേവനായാണ് താരം ചിത്രത്തില്‍ അഭിനയിക്കുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി