എംടി വാസുദേവന്‍ നായരുടെ വീട്ടിലെത്തി നടന്‍ മമ്മൂട്ടി. എംടി അന്തരിച്ച സമയത്ത് അസര്‍ബൈജാനില്‍ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. അതിനാല്‍ എംടിയെ അവസാനമായി കാണാനോ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനോ മമ്മൂട്ടിക്ക് സാധിച്ചിരുന്നില്ല. നടന്‍ രമേശ് പിഷാരടിക്കൊപ്പമാണ് എംടിയുടെ ‘സിതാര’യില്‍ മമ്മൂട്ടി എത്തിയത്.
എംടി മരിച്ച് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി കോഴിക്കോട്ടെ വസതിയില്‍ എത്തുന്നത്. എംടിയെ മറക്കാന്‍ പറ്റാത്തതു കൊണ്ടാണ് താന്‍ വന്നത് മറ്റൊന്നും പറയാനില്ല എന്നായിരുന്നു സന്ദര്‍ശനത്തിന് ശേഷം മമ്മൂട്ടി പറഞ്ഞത്. എംടിയുടെ മരണസമയത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മമ്മൂട്ടി ദുഃഖം രേഖപ്പെടുത്തിയിരുന്നു.
എംടിയുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നയാളാണ് മമ്മൂട്ടി. എംടിയുടെ നിരവധി കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ നടനാണ് മമ്മൂട്ടി. അവസാന ദിവസങ്ങളിലടക്കം മമ്മൂട്ടിയും എംടിയും തമ്മിലുള്ള ബന്ധം പൊതുവേദികളിലടക്കം പ്രകടമായിരുന്നു.
അതേസമയം, കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് എംടി അന്തരിച്ചത്. സാഹിത്യത്തിന് പുറമെ ചലച്ചിത്ര രംഗത്ത് തിരക്കഥാകൃത്തായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ച എംടി അധ്യാപകന്‍, പത്രാധിപര്‍ എന്ന നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.