മമ്മൂട്ടി പിന്മാറി! അയ്യങ്കാളി ആകാന്‍ മലയാളത്തിലെ ആക്ഷന്‍ ഹീറോ; പ്രഖ്യാപിച്ച് സംവിധായകന്‍

നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ‘കതിരവന്‍’ പ്രഖ്യാപിച്ചു. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി നായകനാവില്ല. നേരത്തെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരിക്കും ചിത്രത്തിലെ നായകനെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സംവിധായകന്‍ അരുണ്‍ രാജ് തന്നെയായിരുന്നു മമ്മൂട്ടി അയ്യന്‍ങ്കാളിയായി എത്തുമെന്ന് പ്രഖ്യാപനം നടത്തിയത്.

എന്നാല്‍ മലയാളത്തിലെ ഒരു ആക്ഷന്‍ ഹീറോ നായകനാവുമെന്നാണ് സംവിധായകന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. താരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജഗതമ്പി കൃഷ്ണയാണ് കതിരവന്‍ നിര്‍മ്മിക്കുന്നത്. താരാ പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്.

അരുണ്‍ രാജ് സംവിധാനവും ക്യാമറയും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം എന്നിവ പ്രദീപ് കെ താമരക്കുളമാണ്. അരുണ്‍ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ‘എഡ്വിന്റെ നാമം’ എന്ന ചിത്രമാണ് അരുണ്‍ രാജ് ഇതിന് മുമ്പ് സംവിധാനം ചെയ്ത ചിത്രം.

മെമ്മറി ഓഫ് മര്‍ഡര്‍, വെല്‍ക്കം ടു പാണ്ടിമല എന്നീ ചിത്രങ്ങളുടെ കാമറയും അരുണ്‍ രാജ് ആയിരുന്നു. വിനോദ് പറവൂര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ തന്നെ ആരംഭിക്കും.

Latest Stories

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!