2024 ഉം ഞാനിങ്ങ് എടുക്കുവാ.., ഭയവും ആകാംഷയും നിറച്ച് മമ്മൂട്ടി, സോഷ്യല്‍ മീഡിയ കത്തിച്ച് 'ഭ്രമയുഗം' !

ആരാധകരെ പുതുവർഷത്തിൽ ഞെട്ടിച്ച് മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ ശിവദാസ് ഒരുക്കുന്ന ‘ബ്രഹ്‌മയുഗത്തിന്റെ പുതിയ പോസ്റ്റർ. ഫെയ്സ്ബുക്കിലൂടെ താരം തന്നെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിൽ ഉള്ളത്.

ഈ പോസ്റ്ററിലും ഡാർക്ക് തീമാണ് ഉപയോഗിച്ചിരിക്കുന്നത്. ഹൊറര്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കില്‍ ഡാര്‍ക്ക് തീമില്‍ എത്തിയ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് രാഹുലിനൊപ്പം ടി.ഡി രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

‘ഭൂതകാലം’ എന്ന ചിത്രത്തിന് ശേഷം രാഹുല്‍ ശിവദാസ് ഒരുക്കുന്ന ഹൊറര്‍ ചിത്രമാണിത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ നിര്‍മ്മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര ആരംഭിക്കുന്ന നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അര്‍ജുന്‍ അശോകന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. കൊച്ചിയിലും ഒറ്റപ്പാലത്തുമാണ് ‘ഭ്രമയുഗം’ ചിത്രീകരിക്കുന്നത്. സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോതിഷ് ശങ്കര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി ഡി രാമകൃഷ്ണന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം