മമ്മൂട്ടി ട്രെന്‍ഡ് തെലുങ്കില്‍ വീണ്ടും ഫ്‌ളോപ്പ്, 'യാത്ര 2' കനത്ത പരാജയം; ഇനി ഒ.ടി.ടിയിലേക്ക്, റിലീസ് തിയതി പുറത്ത്

തിയേറ്ററില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ മമ്മൂട്ടിയുടെ ‘യാത്ര 2’ ഇനി ഒ.ടി.ടിയിലേക്ക്. മലയാളത്തില്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന മെഗാസ്റ്റാറിന് തെലുങ്കില്‍ ഇത് രണ്ടാം തവണയാണ് കനത്ത പരാജയം സംഭവിക്കുന്നത്. ‘ഏജന്റ്’ എന്ന ചിത്രത്തിന് ശേഷം യാത്ര 2വും പരാജയമായിരിക്കുകയാണ്. ഇതോടെയാണ് ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിംഗിന് ഒരുങ്ങുന്നത്.

50 കോടി ബജറ്റില്‍ ഒരുക്കിയ യാത്ര 2വിന് ആഗോളതലത്തില്‍ നേടാനായത് വെറും 9 കോടി മാത്രമാണ്. ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 7.9 കോടി രൂപയാണ്. മാര്‍ച്ച് 8ന് ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കും. മമ്മൂട്ടി അഭിനയിച്ച് തെലുങ്കില്‍ സൂപ്പര്‍ ഹിറ്റ് ആയ ചിത്രമായിരുന്നു ‘യാത്ര’. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് യാത്ര 2 എത്തിയത്.

ഫെബ്രുവരി 8ന് റിലീസായ ചിത്രം രണ്ട് കോടിയിലേറെ ഓപ്പണിംഗ് കളക്ഷന്‍ നേടിയത്. എന്നാല്‍ പിന്നീട് ചിത്രത്തിന് പ്രേക്ഷകര്‍ കുറഞ്ഞു. മമ്മൂട്ടി നായകനായ ആദ്യ സിനിമയില്‍ വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതമായിരുന്നു പ്രമേയം. രണ്ടാം ഭാഗമായ യാത്ര 2വില്‍ വൈഎസ്ആറിന്റെ മകനും ഇപ്പോഴത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം അടിസ്ഥാനമാക്കിയാണ് എത്തിയിരിക്കുന്നത്.

2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാന്‍ സഹായിച്ച വൈഎസ്ആറിന്റെ 1475 കി മീ പദയാത്രയെ ആസ്പദമാക്കി ആയിരുന്നു യാത്ര സിനിമ എത്തിയത്. രണ്ടാം ഭാഗത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ രാഷ്ട്രീയ യാത്രയാണ് പറഞ്ഞത്. വൈഎസ്ആര്‍ ആയി മമ്മൂട്ടി എത്തിയപ്പോള്‍ ജീവ ആണ് ജഗന്‍ മോഹന്‍ റെഡ്ഡിയായി വേഷമിട്ടിരിക്കുന്നത്.

ചിത്രം കാണാനായി തിയേറ്ററില്‍ എത്തിയ മിക്കവരും വൈഎസ്ആര്‍സിപി പ്രവര്‍ത്തകര്‍ ആയിരുന്നു. തിയേറ്ററില്‍ സിനിമയുടെ പോസ്റ്ററുകള്‍ ആയിരുന്നില്ല ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പോസ്റ്ററുകളും ഫ്‌ളക്‌സുകളും ആയിരുന്നു വച്ചിരുന്നത്. അതുകൊണ്ട് തന്നെ സാധാരണ പ്രേക്ഷകര്‍ അല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ ആണ് സിനിമ കണ്ടവരില്‍ കൂടുതലും.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍