അര്‍ജുന്‍ അശോകന്റെ വില്ലനായി മമ്മൂട്ടി; ഹൊറര്‍ ചിത്രത്തിന്റെ പേര് 'ഭ്രഹ്‌മയുഗം', പോസ്റ്റര്‍

മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ ശിവദാസ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ‘ബ്രഹ്‌മയുഗം’ എന്നാണ് ചിത്രത്തിന്റെ പേര്. ‘ഭൂതകാലം’ എന്ന ചിത്രത്തിന് ശേഷം രാഹുല്‍ ശിവദാസ് ഒരുക്കുന്ന ഹൊറര്‍ ചിത്രമാണിത്. ചിങ്ങം ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.

മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യുന്നതിലുള്ള സന്തോഷം രാഹുല്‍ പങ്കുവച്ചു. ”മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തില്‍ ജീവിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഭ്രമയുഗം കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തില്‍ വേരൂന്നിയ കഥയാണ്.”

”ഇത് ഒരു ആഴത്തിലുള്ള ചലച്ചിത്രമാക്കി മാറ്റുന്നതിന് നിര്‍മ്മാതാക്കളുടെ പിന്തുണ ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകര്‍ക്കും ഈ വിഭാഗത്തിലുള്ള ആരാധകര്‍ക്കും ഇത് ഒരു വിരുന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” എന്നാണ് സംവിധായകന്‍ പറയുന്നത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ നിര്‍മ്മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര ആരംഭിക്കുന്ന നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജുന്‍ അശോകന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. കൊച്ചിയിലും ഒറ്റപ്പാലത്തുമാണ് ‘ഭ്രമയുഗം’ ചിത്രീകരിക്കുന്നത്.

സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോതിഷ് ശങ്കര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി ഡി രാമകൃഷ്ണന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

Latest Stories

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; പൊതുമരാമത്ത് വകുപ്പില്‍ കൂട്ടനടപടി; 31 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കാറിനുള്ളിലെ എസിയിൽ പതിയിരിക്കുന്ന മരണം!

ബഹിരാകാശത്ത് ചരിത്ര നേട്ടവുമായി ഐഎസ്ആര്‍ഒ; സ്‌പേസിലും പയര്‍ വിത്തുകള്‍ മുളപ്പിച്ചു

ഹിറ്റ് ഉറപ്പിക്കാമോ അതോ ദുരന്തമാകുമോ?  2025-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകൾ..

ഇത് പണ്ടേയുള്ള സ്വഭാവം, രാജ്യത്തെ വലിയ പ്രശ്നം; രോഹിത് വിമര്‍ശകരോട് പൊട്ടിത്തെറിച്ച് യോഗ്‌രാജ് സിംഗ്

'പഴയകാല വീര്യം ചോർന്നു'; ഡിവൈഎഫ്ഐയെയും എസ്എഫ്ഐയെയും വിമർശിച്ച് സിപിഎം കോട്ടയം ജില്ലാ സമ്മേളനം

ആരാധകരെ ഞെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സർപ്രൈസ്; അടുത്ത വർഷം മുതൽ കാര്യങ്ങൾ മാറി മാറിയും

മോളിവുഡിലും 'വാംപെയര്‍' എത്തുന്നു; പുതിയ പരീക്ഷണവുമായി 'ഗോളം' ടീം

ജമ്മു കശ്മീരിൽ സൈനിക ട്രക്ക് മറിഞ്ഞ് അപകടം; നാല് സൈനികർ മരിച്ചു

അഞ്ചലില്‍ അവിവാഹിതയായ അമ്മയെയും ഇരട്ടക്കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; 19 വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ സൈനികരെ പിടികൂടി സിബിഐ