മികച്ച പ്രതികരണങ്ങളാണ് ‘ബറോസ്’ തിയേറ്ററില്‍ നിന്നും നേടുന്നത്. മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ത്രീഡി ചിത്രം എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഓരോ സിനിമ കഴിയും തോറും ഓരോ അവതാരങ്ങളും തിയേറ്ററില്‍ എത്താറുണ്ട്. ബറോസ് സിനിമ ആഘോഷമാക്കാന്‍ ഇത്തവണ ‘ബറോസ് അവതാരം’ എത്തിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ ബോണി ആണ് മോഹന്‍ലാലിന്റെ കഥാപാത്രമായ ബറോസിന്റെ വേഷത്തില്‍ എത്തിയത്.
”വളരെ ചിലവേറിയ ഡ്രസ് ആണ്. ഈ ചിലവ് എന്റെ വീട്ടുകാര്‍ അറിഞ്ഞാല്‍ അവര്‍ ഞെട്ടും. 43000 രൂപയാണ് ഇത്രയും ചെയ്യാനുള്ള ചിലവ്. ഒരു കൊല്ലമായി ഞാന്‍ താടി വളര്‍ത്തുന്നതാണ്. ഇത് എട്ട് ദിവസം കൊണ്ട് മരത്തില്‍ ചെയ്ത വടിയാണ്. 14000 രൂപ ചിലവായി. ആടുതോമ റീ റിലീസ് ചെയ്തപ്പോള്‍ മീശ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നെ താടി വളര്‍ത്തി.”
”സിനിമ റിലീസ് ചെയ്യാന്‍ വൈകിയപ്പോള്‍ ഈ വര്‍ഷം മാവേലി ആകാന്‍ ഒന്നും പറ്റിയില്ല. ലാലേട്ടനോടുള്ള കടുത്ത ആരാധനയെ തുടര്‍ന്ന് ഞാന്‍ അങ്ങ് ഇറങ്ങി തിരിച്ചു” എന്നാണ് ബോണി പറയുന്നത്. അതേസമയം, മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം എന്നതും, അതും ജിജോ പുന്നൂസിന്റെ രചനയില്‍ എന്നതാണ് ബറോസ് കാണാന്‍ സിനിമാപ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കിയത്.
ഫാന്റസി ജോണറില്‍ ഒരുക്കിയ ബറോസ് എന്ന ഭൂതമായാണ് ലീഡ് റോളില്‍ മോഹന്‍ലാല്‍ സിനിമയില്‍ വേഷമിടുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ, മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം, സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.