തിരക്കേറിയ റോഡില്‍ വെച്ച് കാമുകിയെ തല്ലി യുവാവ്, ഇടപെട്ട് നടന്‍; വീഡിയോ

കാമുകിയെ തല്ലിയ യുവാവിനെ തടഞ്ഞു നിര്‍ത്തി തെലുങ്ക് നാഗ ശൗര്യ. ഹൈദരാബാദിലെ തിരക്കുള്ള റോഡില്‍ വച്ചാണ് യുവതിയെ കാമുകന്‍ പരസ്യമായി തല്ലിയത്. യുവാവ് യുവതിയെ തല്ലിയപ്പോള്‍ നടന്‍ രക്ഷകനായി എത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു.

യുവാവിന്റെ കൈയില്‍ പിടിച്ച് മാപ്പ് പറയാന്‍ ആവശ്യപ്പെടുന്ന നാഗ ശൗര്യയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. യുവതിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ കാമുകിയാണ് ഇത് എന്നാണ് യുവാവ് പറയുന്നത്.

ഇതോടെ എന്തിനാണ് യുവതിയെ വഴിയില്‍ വച്ച് അടിച്ചതെന്ന് ശൗര്യ യുവാവിനോട് ചോദിക്കുകയായിരുന്നു. ‘അവള്‍ നിങ്ങളുടെ കാമുകിയാകാം, അതിനര്‍ത്ഥം നിങ്ങള്‍ക്ക് ഇതുപോലെ മോശമായി പെരുമാറാന്‍ കഴിയുമെന്നല്ല. അവളോട് മാപ്പ് പറയൂ’ എന്നാണ് നാഗ ശൗര്യ പറയുന്നത്.

ഇത് കണ്ടു നിന്നവരും യുവാവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ട്വിറ്ററില്‍ വൈറലായ വീഡിയോയുടെ കമന്റ് ബോക്‌സില്‍ നിരവധി പേരാണ് നാഗ ശൗര്യയുടെ ഇടപെടലിനെ പ്രശംസിക്കുന്നത്. എന്നാല്‍ ഇത് പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമാണെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.

‘ഓ ബേബി’, ‘കല്യാണ വൈഭോഗമേ’, ‘ലക്ഷ്യ’, ‘അശ്വത്ഥാമാ’ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് നാഗ ശൗര്യ. ‘ഫലന അബ്ബായി ഫലന അമ്മായി’ എന്ന ചിത്രമാണ് നടന്റെതായി റിലീസിന് ഒരുങ്ങുന്നത്. മാര്‍ച്ച് 17ന് ആണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി