മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ രണ്ടാം ഭാഗം സ്‌ക്രിപ്റ്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്, അത് ചെയ്യും: മാണി സി കാപ്പന്‍

തന്റെ ആദ്യ ചിത്രം മേലേപ്പറമ്പില്‍ ആണ്‍വീടിന് രണ്ടാം ഭാഗമുണ്ടാകുമെന്നറിയിച്ച് മാണി സി കാപ്പന്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

മേലേപ്പറമ്പില്‍ ആണ്‍വീട് ആയിരുന്നു എന്റെ ആദ്യത്തെ പടം. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ ശ്രമം നടത്തിയിരുന്നു അന്ന് എനിക്ക് സെലെക്ഷന്‍ ലഭിച്ചില്ല. അങ്ങനെ അത് വിട്ടു. പിന്നെ കാശ് വരുമ്പോള്‍ ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം തോന്നി.

അങ്ങനെ ഇരിക്കെ ഒരിക്കെയാണ് രാജസേനന്റെ അയലത്തെ അദ്ദേഹം എന്ന സിനിമയുടെ ഒരു പരിപാടിക്ക് പോയപ്പോള്‍ അവിടെ വെച്ച് ഞാന്‍ രാജസേനനോട് ഒരു പടം ചെയ്‌തേക്കാം എന്ന് പറയുന്നത്.

‘അങ്ങനെ കഥ കൊണ്ടുവരാന്‍ പറഞ്ഞു. പല കഥയും കേട്ടു. അതിലൊന്നാണ് മേലേപ്പറമ്പില്‍ ആണ്‍വീട്. സിദ്ദിഖിനോടും ലാലിനോടും ഞാന്‍ പറഞ്ഞിരുന്നു രാജസേനന്‍ എങ്ങാനും പിന്മാറുകയാണെങ്കില്‍ കൂടെയുണ്ടാവണം എന്ന്. അവര്‍ രണ്ടുപേരും ഉണ്ടാവും എന്ന് പറഞ്ഞു. എന്നിട്ട് അവര്‍ തന്നെയാണ് മാണിച്ചന്റെ പേര് തന്നെ ഇട്ടൂടെ എന്ന് ചോദിക്കുന്നത്. അങ്ങനെയാണ് ഞാന്‍ ഡയറക്ടര്‍ ആവുന്നത്,’

‘ലാല്‍ അഞ്ചാറ് ദിവസം വന്ന് സഹകരിച്ചു. സിദ്ദിഖ് മുഴുവന്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് സിനിമയുടെ തുടക്കത്തില്‍ സംവിധായകന്റെ പേര് വെക്കാതെ അവസാനം ഈ സിനിമ സംവിധാനം ചെയ്യാന്‍ എന്നെ പൂര്‍ണമായി സഹായിച്ച സിദ്ദിഖ് ലാലിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി എന്ന് ഞാന്‍ എഴുതി കാണിച്ചത്,’

മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ രണ്ടാം ഭാഗം സ്‌ക്രിപ്റ്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്. കുറച്ചു പൈസ വന്നാല്‍ അത് ചെയ്യും. സ്വന്തമായി സംവിധാനം ചെയ്യല്‍ നടക്കില്ല. മണ്ഡലത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല. സിദ്ദിഖ് അല്ലെങ്കില്‍ രാജസേനന്‍ സംവിധാനം ചെയ്യും. രണ്ടാം ഭാഗം ആദ്യ ഭാഗത്തിന്റെ തുടര്‍ച്ച ആയിരിക്കില്ല,’ മാണി സി കാപ്പന്‍ പറഞ്ഞു.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം